Times Kerala

 ഡോക്ടര്‍ പറഞ്ഞാല്‍ മാത്രം പോലീസ് മാറിനിന്നാല്‍ മതി; കസ്റ്റഡിയിലുള്ളവരുടെ വൈദ്യപരിശോധന സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങളായി

 
doctor
 തിരുവനന്തപുരം:  കസ്റ്റഡിയിലുള്ളവരുടെ വൈദ്യപരിശോധന സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങളായി. 
കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനാ ദാസിന്റെ കൊലപാതകമാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കാന്‍ ഇടയാക്കിയത്. nനിർദ്ദേശങ്ങൾ അനുസരിച്ച് പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോയെന്ന് നേരത്തെ കണ്ടെത്തണം.പരിശോധനാസമയത്ത് ഡോക്ടര്‍ പറഞ്ഞാല്‍ പോലീസിന് മാറിനില്‍ക്കാം. എന്നാല്‍ അക്രമാസക്തനായാല്‍ ഉടന്‍ ഇടപെടണം. വൈദ്യപരിശോധനക്ക് ബന്ധുവോ നാട്ടുകാരനോ ഒപ്പമുണ്ടാകണം. മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുന്നതിനും മാനദണ്ഡമുണ്ട്.
അക്രമസ്വഭാവമുള്ളവരാണെങ്കില്‍ മജിസ്ട്രേറ്റിന്റെ സമ്മതത്തോടെ കൈവിലങ്ങ് ധരിപ്പിക്കാമെന്നതാണ് പ്രധാന നിര്‍ദേശം. കസ്റ്റഡിയിലുള്ളയാളുടെ ശരീരത്തിലോ വസ്ത്രത്തിലോ ആയുധം, ലഹരിമരുന്ന്, വിഷം തുടങ്ങിയവയില്ലെന്ന് പോലീസ് ഉറപ്പാക്കണം. അക്രമാസക്തരാകാന്‍ ഇടയുള്ളവരെ കുറിച്ച് ഡോക്ടര്‍മാര്‍ക്ക് നേരത്തെ വിവരം നല്‍കണം.

Related Topics

Share this story