അൽപ്പനാൾ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നു; ഉമ്മൻചാണ്ടിയോട് മാപ്പ് ചോദിച്ച് ഷമ്മി തിലകൻ
Sep 10, 2023, 14:33 IST

സോളാർ കേസിൽ ഉമ്മന്‍ചാണ്ടിയെ പെടുത്താന്‍ ഗൂഢാലോചന നടന്നെന്ന സിബിഐ കണ്ടെത്തലിൽ പ്രതികരരിച്ച് നടൻ ഷമ്മി തിലകൻ. സാമൂഹ്യദ്രോഹികളുടെ ഇടപെടലുകൾ മൂലം അൽപ്പനാൾ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ നിർവ്യാജമായ ഖേദം അറിയിക്കുന്നുവെന്ന് ഷമ്മി കുറിച്ചു.
അതേസമയം, സോളാര്‍കേസ് ഗൂഢാലോചനയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന കോണ്‍ഗ്രസ് എം പി കെ മുരളീധരന്‍ ആരോപിച്ചു. പരാതിക്കാരിക്ക് മുഖ്യമന്ത്രി പിണറായി വിജയനെ അധികാരമേറ്റ് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ കാണാന്‍ കഴിഞ്ഞത് തിരക്കഥയുടെ ഭാഗമാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
