HomeKeralaമൊബൈൽ ഫോൺ ആസക്തി എങ്ങനെ തിരിച്ചറിയാം? പ്രതിരോധിക്കാം! | Mobile Phone...

മൊബൈൽ ഫോൺ ആസക്തി എങ്ങനെ തിരിച്ചറിയാം? പ്രതിരോധിക്കാം! | Mobile Phone Addiction

ഒരു മെസ്സേജ് നോക്കാൻ കയ്യിലെടുത്ത ഫോൺ ആണോ ഇപ്പോൾ നിങ്ങളുടെ കയ്യിൽ മണിക്കൂറുകൾ ആയിരിക്കുന്നത്? (Mobile Phone Addiction) മെസ്സേജിൽ നിന്നും സോഷ്യൽ മീഡിയയിലേക്കും ഗെയിമിങ്ങിലേക്കും ഒക്കെ പതിയെ നിങ്ങളുടെ കൈവിരലുകൾ തെന്നി മാറിയത് അറിഞ്ഞില്ലേ? ഈ സാഹചര്യങ്ങളൊക്കെ പരിചിതമായി തോന്നുന്നുണ്ടോ? ഉണ്ടാകാം,  കാരണം ഇന്നത്തെ ഹൈപ്പർ കണക്ട് ലോകത്ത് സ്മാർട്ട്‌ഫോണുകൾ നമ്മുടെ വ്യക്തിജീവിതത്തിന്റെയും  പ്രൊഫഷണൽ ജീവിതത്തിന്റെയും അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. എന്നിരുന്നാലും, സ്മാർട്ട് ഫോണുകളോടുള്ള നമ്മുടെ ആശ്രിതത്വം ആഴത്തിലാകുമ്പോൾ അതൊരു ആസക്തിയായി പരിണമിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

സ്മാർട്ട്ഫോൺ ആസക്തിയെ ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവൽ ഓഫ് മെന്റൽ ഡിസോർഡേഴ്‌സിൽ (DSM-V) ഔദ്യോഗികമായി ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ഇതിനെ ഗൗരവപൂർവ്വം കാണേണ്ട ഒരു വിഷയമായി  ഗവേഷകരും മാനസികാരോഗ്യ വിദഗ്ധരും  അംഗീകരിച്ചിട്ടുണ്ട്. ലളിതമായ ഉപയോഗത്തെ അല്ല ആസക്തി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അത് കൂടുതൽ ആഴത്തിലുള്ള ഒന്നാണ്. തുടർച്ചയായി ഉപയോഗിക്കണമെന്ന് നിയന്ത്രിക്കാനാവാത്ത ഒരു പ്രേരണയും നിർബന്ധവുമാണ് ആസക്തി. സ്മാർട്ട് ഫോൺ ഉപയോഗം ആസക്തിയിലേക്ക് വഴിമാറുമ്പോൾ അത് നമ്മുടെ ബന്ധങ്ങളിലും ആരോഗ്യത്തിലും ഉല്പാദനക്ഷമതയിലും മാനസിക ക്ഷേമത്തിലും ചെലുത്തുന്ന സ്വാധീനങ്ങൾ വളരെ വലുതാണ്. മേൽപ്പറഞ്ഞ കാര്യങ്ങളിൽ എല്ലാം നമ്മെ പിന്നോട്ട് വലിക്കുന്ന ഒരു  കാന്തിക ശക്തിയായി ആയിരിക്കും സ്മാർട്ട്ഫോൺ ആസക്തി പ്രവർത്തിക്കുക.

സൂക്ഷിക്കണം നോമോഫോബിയയെ

കുട്ടികളിലും മുതിർന്നവരിലും സ്മാർട്ട്ഫോൺ ആസക്തി ഒരുപോലെ ഉണ്ടാകാം. നിങ്ങൾ  സ്മാർട്ട് ഫോണിന് അടിമയായി തുടങ്ങി എന്നതിന്റെ ഒരു മുന്നറിയിപ്പ് സൂചനയാണ് നോമോഫോബിയ, അല്ലെങ്കിൽ “നോ-മൊബൈൽ-ഫോൺ ഫോബിയ” എന്ന പേരിൽ അറിയപ്പെടുന്നത്.  സ്മാർട്ട്‌ഫോണിൽ നിന്ന് വേർപിരിയുമ്പോൾ അനുഭവപ്പെടുന്ന ഒരു മാനസിക അസ്വസ്ഥതയോ ഉത്കണ്ഠയോ ആണ് ഇത്. ഫോൺ ഇല്ലാതെ ഇരിക്കുക എന്ന ചിന്ത പോലും നിങ്ങളിൽ സമ്മർദ്ദം ഉണ്ടാക്കുന്നുണ്ടെങ്കിൽ, സൂക്ഷിക്കുക സ്മാർട്ട്ഫോൺ അടിമയായി നിങ്ങളും മാറുന്നു എന്നതിൻറെ ഏറ്റവും വലിയ ലക്ഷണമാണ് അത്.

കുട്ടികളിലെ  ആസക്തി തിരിച്ചറിയാനുള്ള വഴികൾ

സമീപകാലത്തായി കുട്ടികളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങളിൽ ഏറിയപങ്കും സ്മാർട്ട്ഫോൺ ആസക്തിയിലൂടെ ഉണ്ടാകുന്നതാണ്. വളരെ ഗൗരവകരമായ കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണിത്. നിങ്ങളുടെ കുട്ടികളിൽ ആസക്തിയുടെ ലക്ഷണങ്ങൾ ഉണ്ടോ എന്ന് തിരിച്ചറിയാൻ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക;
* മണിക്കൂറുകളോളം യാതൊരു മടുപ്പും കൂടാതെ സ്മാർട്ട് ഫോണുകൾക്ക് മുൻപിൽ ചെലവഴിക്കുക
*ഹോബികൾ, സ്‌പോർട്‌സ്, അല്ലെങ്കിൽ അവർ ആസ്വദിച്ചിരുന്ന സാമൂഹിക പ്രവർത്തനങ്ങളിൽ താൽപ്പര്യക്കുറവ് കാണിക്കുക,
*ഗൃഹപാഠം, വീട്ടുജോലികൾ അല്ലെങ്കിൽ മറ്റ് പ്രധാന ജോലികൾ പൂർത്തിയാക്കാതിരിക്കുക,
* ഫോൺ ഉപയോഗിക്കാൻ കഴിയാത്തപ്പോൾ പ്രകോപിതരാകുക, ഉത്കണ്ഠാകുലരാകുക അല്ലെങ്കിൽ അസ്വസ്ഥരാകുക
*ഉറങ്ങുന്നതിനുമുമ്പ് ഫോൺ ഉപയോഗം കാരണം ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക
* ഫോൺ ഉപയോഗത്തെക്കുറിച്ച് കുടുംബാംഗങ്ങളുമായി ഇടയ്ക്കിടെയുള്ള സംഘർഷങ്ങൾ
* കണ്ണിന് ആയാസം, തലവേദന, കഴുത്ത് വേദന തുടങ്ങിയ ശാരീരിക ലക്ഷണങ്ങൾ അനുഭവപ്പെടുക

ശരീരവും മനസ്സും തകരാറിലാകും

സ്മാർട്ട്ഫോൺ ആസക്തിയുള്ള ഒരു വ്യക്തിയുടെ മനസ്സും ശരീരവും ഒരേസമയം അപകടത്തിൽ ആകുമെന്നാണ് പഠനങ്ങൾ പറയുന്നത്. ദൈർഘ്യമേറിയ സ്‌ക്രീൻ സമയം കണ്ണിന് ആയാസം ഉണ്ടാക്കുകയും  വരണ്ട കണ്ണുകൾ, മങ്ങിയ കാഴ്ച, തലവേദന എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. ഏറെനേരം സ്മാർട്ട് ഫോണുകൾക്കു മുമ്പിൽ ചെലവഴിക്കുമ്പോൾ  നമ്മുടെ ഡോപാമൈൻ അളവ് വർദ്ധിക്കുന്നതിനാൽ മാനസിക സമ്മർദ്ദവും വർദ്ധിക്കും. സാമൂഹികമായി ഒറ്റപ്പെടുകയും സോഷ്യൽ ആങ്സൈറ്റിലേക്ക് നയിക്കപ്പെടുകയും ചെയ്യും. മാത്രമല്ല,  ഉത്കണ്ഠ, വിഷാദം, ഉറക്കകുറവ് എന്നിവയ്ക്ക് കാരണമാകും. തീർന്നില്ല,  ശ്രദ്ധ, ഓർമ്മശക്തി, തീരുമാനമെടുക്കൽ തുടങ്ങിയ നമ്മുടെ വൈജ്ഞാനിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. സാധ്യതകളുടെ ഒരു വലിയ രോഗം സ്മാർട്ട് ഫോണുകൾ നമുക്ക് മുമ്പിൽ തുറന്നിടുന്നുണ്ടെങ്കിലും സാമൂഹിക ബന്ധങ്ങളിൽ നിന്നും അകറ്റി വെർച്വൽ ലോകത്തിലേക്ക് മാത്രമായി നാം ചുരുങ്ങി പോകാനുള്ള സാധ്യത കൂടുതലാണ്.

വ്യക്തമായ നിയന്ത്രണങ്ങൾ നടപ്പിലാക്കുക

സ്മാർട്ട്ഫോൺ ആസക്തിയിൽ നിന്നും രക്ഷ നേടാൻ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട വ്യക്തമായ നിയന്ത്രണങ്ങൾ നമ്മുടെ വ്യക്തിജീവിതത്തിൽ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്.

1. സമയ പരിധികൾ നിശ്ചയിക്കുക: ഫോൺ ഉപയോഗിക്കുന്ന വ്യക്തിയുടെ പ്രായവും ആവശ്യങ്ങളും അടിസ്ഥാനമാക്കി ന്യായമായ ദൈനംദിന സ്ക്രീൻ സമയ പരിധികൾ തീരുമാനിക്കുക. ഈ പരിധികൾ പാലിക്കുക.

2. ഫോൺ-ഫ്രീ സോണുകൾ: ഭക്ഷണ സമയം, കിടപ്പുമുറി, കുടുംബാംഗങ്ങളോടൊപ്പം ആയിരിക്കുമ്പോൾ തുടങ്ങിയവ പോലെ നിങ്ങളുടെ വീട്ടിൽ ഫോണുകൾ ഉപയോഗിക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ നിശ്ചയിക്കുക.

3. “അൺപ്ലഗ്ഡ്” സമയം: മുതിർന്നവർ ഉൾപ്പെടെ കുടുംബത്തിലെ എല്ലാവരും അവരുടെ സ്മാർട്ട് ഫോണുകൾ  ഓരോ ദിവസവും അല്ലെങ്കിൽ ആഴ്ചയും നിശ്ചിത സമയത്തേക്ക് മാറ്റിവെക്കുക. ഇത് കുടുംബ ഇടപെടലിനെ പ്രോത്സാഹിപ്പിക്കും.

4. ഉറങ്ങുന്നതിന് മുമ്പ് ഫോണുകൾ പാടില്ല: മികച്ച ഉറക്കം പ്രോത്സാഹിപ്പിക്കുന്നതിന് ഉറക്കസമയത്തിന് ഒരു മണിക്കൂർ മുമ്പെങ്കിലും “ഫോൺ വേണ്ട” എന്ന നിയമം നടപ്പിലാക്കുക. സ്‌ക്രീനുകളിൽ നിന്ന് പുറപ്പെടുന്ന നീല വെളിച്ചം മെലറ്റോണിൻ ഉൽപാദനത്തെ തടസ്സപ്പെടുത്തും.

5. ചാർജിംഗ് സ്റ്റേഷൻ: കഴിവതും കുട്ടികളുടെ കിടപ്പുമുറിക്ക് പുറത്ത് രാത്രിയിൽ ഫോണുകൾ ചാർജ് ചെയ്യാൻ  സ്ഥലം കണ്ടെത്തുക.

ബദൽ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക:

കുട്ടികളിലെ മൊബൈൽ ആസക്തി ഫലപ്രദമായി നിയന്ത്രിക്കുന്നതിന്, സ്പോർട്സ്, സംഗീതം, വായന, പെയിന്റിംഗ് അല്ലെങ്കിൽ ബോർഡ് ഗെയിമുകൾ പോലുള്ള ഓഫ്‌ലൈൻ ഹോബികളിൽ ഏർപ്പെടുന്നത് പ്രോത്സാഹിപ്പിക്കേണ്ടത് നിർണായകമാണ്, അതോടൊപ്പം അവരുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിന് അത്യാവശ്യമായ ഔട്ട്ഡോർ പ്രവർത്തനങ്ങളും ശാരീരിക വ്യായാമവും പ്രോത്സാഹിപ്പിക്കണം. കൂടാതെ, കളി ദിവസങ്ങൾ, കുടുംബ വിനോദങ്ങൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ എന്നിവയിലൂടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും മുഖാമുഖ സാമൂഹിക ഇടപെടലുകൾ സുഗമമാക്കുക. സ്ക്രീൻ രഹിത ഇടപെടലുകൾക്കായി കുടുംബ സമയം ചെലവഴിക്കുക. ഈ മാർഗ്ഗങ്ങൾ പര്യാപ്തമല്ലെന്ന് തെളിഞ്ഞാൽ, പെരുമാറ്റ പ്രശ്നങ്ങളിൽ വൈദഗ്ദ്ധ്യമുള്ള ഒരു ചൈൽഡ് സൈക്കോളജിസ്റ്റിൽ നിന്നോ തെറാപ്പിസ്റ്റിൽ നിന്നോ മാർഗ്ഗനിർദ്ദേശം തേടുന്നത് നല്ലതാണ്.

തയ്യാറാക്കിയത്: ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി ( പ്രയത്ന സ്ഥാപകൻ,കൊച്ചി)

WhatsApp Channel Banner

Latest updates

US-ഇറാൻ സംഘർഷം: സമാധാനം വീണ്ടെടുക്കാൻ പാകിസ്താൻ്റെ അടിയന്തര നയതന്ത്ര...

ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും വൻ യുദ്ധത്തിലേക്ക് നീങ്ങുന്നതിനിടയിൽ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തര നയതന്ത്ര നീക്കങ്ങളുമായി പാകിസ്താൻ. പശ്ചിമേഷ്യയെ പിടിച്ചുകുലുക്കുന്ന ഈ പ്രതിസന്ധി തടയുന്നതിനും ഇരുരാജ്യങ്ങളും തമ്മിൽ...

ഇൻഷുറൻസ് തുകയ്ക്കും കാമുകനൊപ്പം ജീവിക്കാനും ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു...

മീററ്റ്: ഹസ്തിനാപൂരിൽ യുവാവ് പാമ്പുകടിയേറ്റ് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമെന്ന് പോലീസ്. കേസിൽ ഭാര്യ ദാമിനി (30), ഇവരുടെ കാമുകനായ തുഷാർ (35), പാമ്പുപിടുത്തക്കാരായ സോനു, ഉദയ് കുമാർ എന്നിവരെ പോലീസ് അറസ്റ്റ്...

ഗവണ്മെന്റ് പ്ലീഡർ വിവാദം: മുഖ്യമന്ത്രി – അലോഷ്യസ് സേവ്യർ...

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചയായി മാറിയ ഗവൺമെന്റ് പ്ലീഡർ വിവാദത്തിൽ കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മുഖ്യമന്ത്രി വി ഡി സതീശനുമായി ഇന്നോ നാളെയോ കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ...

ഫിഫ ലോകകപ്പ് ഫൈനൽ: ട്രംപിനും ഫിഫ പ്രസിഡൻ്റിനും നേരെ...

ന്യൂയോർക്ക്: ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്കും നേരെ ഗാലറിയിൽ നിന്ന് കാണികളുടെ ശക്തമായ കൂവൽ....

‘ലോകകപ്പിനെക്കുറിച്ചല്ല അവധി പ്രഖ്യാപിക്കുന്നതിലെ മാനദണ്ഡത്തെക്കുറിച്ചാണ് അറിയേണ്ടത്’: NTU നേതാവ്...

തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ച സർക്കാർ നടപടിയിലെ മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് എൻ.ടി.പി നേതാവും അധ്യാപകനുമായ അനൂപ് കുമാർ തെക്കേടത്ത്. ഫുട്ബോളിനോടുള്ള ജനങ്ങളുടെ ആവേശത്തെ തള്ളിക്കളയുന്നില്ലെന്നും, എന്നാൽ...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...