Times Kerala

 സംസ്ഥാനത്ത് ഇന്ന് ശക്തമായ വേനൽ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യല്ലോ അലേർട്ട്

 
സംസ്ഥാനത്ത് ഇന്ന് ശക്തമായ വേനൽ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യല്ലോ അലേർട്ട്
സംസ്ഥാനത്ത് ശക്തമായ വേനൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 64.5 മീറ്റർ മുതൽ 115.5 മീറ്റർ വരെ മഴ ലഭിച്ചേക്കും. ശക്തമായ മഴ മുന്നറിയിപ്പ് ഉള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ഒരാഴ്ച മഴ തുടരാനാണ് സാധ്യതയുള്ളത്.  

Related Topics

Share this story