തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. സർക്കാർ ആശുപത്രികളിൽ ഒരു കാരണവശാലും രോഗികളെ നിലത്തു കിടത്താൻ പാടില്ലെന്നും, ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രികളുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിനൊപ്പം സർജറികൾക്ക് ആവശ്യമായ അത്യാധുനിക സൗകര്യങ്ങൾ സജ്ജമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.(Health Minister K Muraleedharan Orders No Patients On Floor In Government Hospitals Kerala)
ഇതുവരെ കാര്യങ്ങൾ എങ്ങനെയായിരുന്നു എന്നതല്ല, ഇനി അങ്ങോട്ട് എന്താണ് ചെയ്യാൻ പോകുന്നത് എന്നാണ് ചർച്ച ചെയ്യേണ്ടത്, മന്ത്രി പറഞ്ഞു. ആശുപത്രികളിൽ മരുന്നുകളുടെ കൃത്യമായ ലഭ്യത ഉറപ്പാക്കാൻ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. മരുന്ന് കിട്ടാതെ ഒരു രോഗിയും ബുദ്ധിമുട്ടുന്ന സാഹചര്യം ഉണ്ടാകരുത്. അതോടൊപ്പം, ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട സർജറി പ്രോട്ടോക്കോൾ ഡോക്ടർമാർ കർശനമായി പാലിക്കണം.
ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞ മന്ത്രി, വാർത്തകൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും അഭ്യർത്ഥിച്ചു. ആരോഗ്യരംഗത്തെ സേവനം മെച്ചപ്പെടുത്തുന്നതിനായി ഡോക്ടർമാരുടെ പുതിയ തസ്തികകൾ ഉടൻ സൃഷ്ടിക്കുമെന്ന് മന്ത്രി അറിയിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലുണ്ടായ ചികിത്സാ പിഴവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ആ റിപ്പോർട്ട് താൻ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും കൃത്യമായ അന്വേഷണം നടത്തി കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. മുൻപ് യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ച രണ്ട് മെഡിക്കൽ കോളേജുകൾ നിർത്തലാക്കിയിരുന്നു. ആ മെഡിക്കൽ കോളേജുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായും ആരോഗ്യ മന്ത്രി കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
Story Summary
Health Minister K Muraleedharan announced that patients should not be made to lie on the floor in government hospitals and all necessary facilities will be provided. He rejected a probe report on medical negligence at Kozhencherry hospital that favored doctors and announced the revival of two medical colleges.

