Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ തടഞ്ഞു: കൊല്ലത്ത് സ്കൂൾ ഗേറ്റിന് മുന്നിൽ...

ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ തടഞ്ഞു: കൊല്ലത്ത് സ്കൂൾ ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം | Headmistress

🎙️ Latest Podcast

കൊല്ലം: വസ്ത്രധാരണത്തിന്റെ പേരിൽ കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാന അധ്യാപികയെ തടഞ്ഞത് നാടകീയ രംഗങ്ങൾക്ക് കാരണമായി. ചുരിദാർ ധരിച്ച് സ്കൂളിലെത്തിയ പ്രധാന അധ്യാപികയെ സെക്യൂരിറ്റി ജീവനക്കാർ ഗേറ്റിൽ തടയുകയായിരുന്നു.(Headmistress stopped at school gate for wearing churidar, Protest)

സ്കൂളിലേക്ക് പ്രവേശനം നിഷേധിച്ചതോടെ പ്രധാന അധ്യാപിക സ്കൂൾ ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാനേജരുടെ കർശന നിർദ്ദേശമുള്ളതിനാലാണ് പ്രവേശിപ്പിക്കാത്തതെന്നായിരുന്നു സെക്യൂരിറ്റിയുടെ വിശദീകരണം.

പോലീസ് സ്ഥലത്തെത്തുകയും അവരെ സ്കൂളിനുള്ളിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. ഏത് വസ്ത്രം ധരിച്ചും സ്കൂളിലെത്താമെന്നും ആരെയും തടയാൻ പറഞ്ഞിട്ടില്ലെന്നുമാണ് സ്‌കൂൾ മാനേജ്‌മെൻറിൻറെ വിശദീകരണം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.