HomeKeralaഭിന്നശേഷി സംവരണത്തിൽ നിർണ്ണായക ഉത്തരവ് ഉടൻ: NSSന് അനുകൂലമായ ഉത്തരവ് എല്ലാ...

ഭിന്നശേഷി സംവരണത്തിൽ നിർണ്ണായക ഉത്തരവ് ഉടൻ: NSSന് അനുകൂലമായ ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്‌മെൻറുകൾക്കും ബാധകമാക്കാൻ സർക്കാർ | Government

തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുകളുമായുള്ള തർക്കം പരിഹരിക്കാൻ സർക്കാർ നീക്കം. എൻ.എസ്.എസിന് അനുകൂലമായി പുറപ്പെടുവിച്ച ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച അനുകൂല നിയമോപദേശം സർക്കാരിന് ലഭിച്ചുകഴിഞ്ഞു.(Government’s decisive order on disability reservation soon)

ഭിന്നശേഷി സംവരണത്തിൽ എൻ.എസ്.എസ് മാനേജ്‌മെന്റിന് ലഭിച്ച ആനുകൂല്യം ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ ഉൾപ്പെടെയുള്ള എല്ലാ എയ്ഡഡ് സ്ഥാപനങ്ങൾക്കും ലഭ്യമാക്കും. അന്തിമ തീരുമാനം സുപ്രീം കോടതിയുടെ വിധിക്ക് വിധേയമായിരിക്കും എന്ന ഉപാധിയോടെയായിരിക്കും സർക്കാർ ഉത്തരവിറക്കുക.

ഈ ഉത്തരവ് വരുന്നതോടെ ഭിന്നശേഷി സംവരണത്തിന്റെ പേരിൽ തടഞ്ഞുവെച്ചിരിക്കുന്ന അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം ലഭിക്കാൻ വഴിയൊരുങ്ങും. ഭിന്നശേഷി സംവരണ വിഷയത്തിൽ സർക്കാർ സ്വീകരിച്ച കർശന നിലപാട് മാനേജ്‌മെന്റുകളെ പ്രകോപിപ്പിച്ചിരുന്നു.

Clickable Info Box