Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKeralaആഗോള അയ്യപ്പ സംഗമം: ഓഡിറ്റിങ്ങിന് ഹൈക്കോടതിയോട് കൂടുതൽ സമയം തേടാൻ ദേവസ്വം...

ആഗോള അയ്യപ്പ സംഗമം: ഓഡിറ്റിങ്ങിന് ഹൈക്കോടതിയോട് കൂടുതൽ സമയം തേടാൻ ദേവസ്വം ബോർഡ് | Global Ayyappa Sangamam

🎙️ Latest Podcast

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക ഓഡിറ്റിംഗ് പൂർത്തിയാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയോട് കൂടുതൽ സമയം തേടും. ഈ മാസം 26-നകം ഓഡിറ്റ് പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നായിരുന്നു കോടതി നിർദ്ദേശമെങ്കിലും, നിശ്ചിത സമയത്തിനുള്ളിൽ ഇത് സാധ്യമാകില്ലെന്ന് ബോർഡ് വിലയിരുത്തുന്നു.(Global Ayyappa Sangamam, Devaswom Board to seek more time from High Court for audit)

സംഗമത്തിന്റെ ചെലവുകളെ ചൊല്ലി ദേവസ്വം ബോർഡും IIIC-യും തമ്മിൽ ഭിന്നത നിലനിൽക്കുന്നുണ്ട്. ആകെ ചെലവിനത്തിൽ 7.1 കോടി രൂപ നൽകണമെന്നാണ് ഏജൻസിയുടെ വാദം. എന്നാൽ, 4.99 കോടി രൂപ മാത്രമേ നൽകാൻ സാധിക്കൂ എന്ന ഉറച്ച നിലപാടിലാണ് ദേവസ്വം ബോർഡ്.

ഓഡിറ്റിംഗ് നടപടികൾ വേഗത്തിലാക്കാൻ ദേവസ്വം ബോർഡ് പ്രത്യേക ടാസ്ക് ഫോഴ്‌സിനെ രൂപീകരിച്ചിരുന്നു. എന്നാൽ കണക്കുകൾ തിട്ടപ്പെടുത്തുന്നതിൽ കൂടുതൽ വ്യക്തത ആവശ്യമായതിനാൽ പരിശോധന തുടരുകയാണ്. ഓഡിറ്റ് പൂർത്തിയാകാത്ത സാഹചര്യം ബോർഡ് ഹൈക്കോടതിയെ ധരിപ്പിക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.