HomeKeralaതൃശൂരിലെ കിറ്റ് വിവാദം; ‘അടിസ്ഥാനരഹിതമായ പച്ചനുണ; തോൽക്കുമെന്ന് ഉറപ്പായപ്പോൾ ഉണ്ടാക്കിയ കഥ’:...

തൃശൂരിലെ കിറ്റ് വിവാദം; ‘അടിസ്ഥാനരഹിതമായ പച്ചനുണ; തോൽക്കുമെന്ന് ഉറപ്പായപ്പോൾ ഉണ്ടാക്കിയ കഥ’: നടൻ ദേവൻ | Actor Devan BJP Kit Controversy

തൃശൂർ: വാടാനപ്പള്ളിയിൽ ബിജെപി പ്രവർത്തകർ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തുവെന്ന ആരോപണങ്ങൾ പൂർണ്ണമായും തള്ളി ബിജെപി നേതാവും നടനുമായ ദേവൻ (Actor Devan BJP Kit Controversy). കിറ്റ് വിതരണം ചെയ്ത് വോട്ട് വാങ്ങുന്ന പ്രസ്ഥാനമല്ല ബിജെപിയെന്നും പുറത്തുവരുന്ന വാർത്തകൾ നൂറുശതമാനം അടിസ്ഥാനമില്ലാത്ത പച്ചനുണയാണെന്നും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോൾ എതിരാളികൾ കെട്ടിച്ചമച്ച കഥയാണിതെന്നും അദ്ദേഹം ആരോപിച്ചു.

സംഭവം നടക്കുമ്പോൾ താൻ കടയുടമയുടെ വീട്ടിൽ ചായ കുടിച്ചിരിക്കുകയായിരുന്നുവെന്നും പുറത്ത് ബഹളം കേട്ടാണ് വിവരം അറിഞ്ഞതെന്നും ദേവൻ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ സത്യം പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, കിറ്റ് വിവാദത്തിൽ ദേവനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ പ്രദേശത്ത് ശക്തമായ പ്രതിഷേധം തുടരുകയാണ്. ബിജെപി പ്രവർത്തകർ ഇതിനെ പ്രതിരോധിച്ചതോടെ വാടാനപ്പള്ളിയിൽ വലിയ തോതിലുള്ള സംഘർഷാവസ്ഥ നിലനിൽക്കുന്നു.

വാടാനപ്പള്ളിയിലെ ‘ചാമ്പ്യൻ സൂപ്പർ മാർക്കറ്റിൽ’ കിറ്റുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന പരാതിയിൽ കടയുടമ പ്രവീൺ, കിറ്റുകൾ ഓർഡർ ചെയ്ത ബിജെപി പ്രവർത്തകൻ സുധീഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിഷേധങ്ങൾക്കിടെ ഗോഡൗണിനോട് ചേർന്ന കെട്ടിടത്തിൽ നിന്ന് പുറത്തെത്തിയ ദേവൻ ബിജെപി പ്രവർത്തകർക്കൊപ്പം മുദ്രാവാക്യം വിളിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ബിജെപി പ്രവർത്തകർ എത്തിയ വാഹനങ്ങളിൽ പോലീസ് പരിശോധന നടത്തി.

Summary: BJP leader and actor Devan has dismissed the allegations of food kit distribution by BJP workers in Vadanappally, Thrissur, as “baseless lies.” He stated that the BJP does not secure votes by distributing kits and claimed the controversy was a fabricated story by opponents fearing electoral defeat.

Clickable Info Box

Latest updates

കാഴ്ചയില്ലാത്തവർ സ്വപ്നം കാണുമോ? കണ്ടാൽ എന്താണ് കാണുന്നത്?...

കാഴ്ചയില്ലാത്തവർക്ക് സ്വപ്നം കാണാൻ കഴിയുമോ? അവർ സ്വപ്നത്തിൽ ആളുകളെയും സ്ഥലങ്ങളെയും കാണുമോ? വർഷങ്ങളായി പലരുടെയും മനസ്സിലുണ്ടായിരുന്ന ഈ ചോദ്യങ്ങൾക്ക് ശാസ്ത്രീയ പഠനങ്ങൾ നൽകുന്ന മറുപടി ഏറെ കൗതുകകരമാണ്. എല്ലാവരും സ്വപ്നം കാണുന്നുണ്ടെങ്കിലും, കാഴ്ചശേഷിയുള്ളവരുടെയും...

എല്ലാം കെ.എസ്.യുവിനോട് ചോദിച്ച് തീരുമാനിക്കാനാകുമോ? ഹൈക്കോടതി പ്ലീഡർ നിയമന...

കോഴിക്കോട്: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനകത്തും പോഷക സംഘടനകൾക്കിടയിലും ഉയർന്നുവന്ന തർക്കങ്ങളിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവും എം.എ.എയുമായ റോജി എം. ജോൺ (Roji m john). എല്ലാ കാര്യങ്ങളും...

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം നവവരൻ വെട്ടേറ്റു മരിച്ച നിലയിൽ;...

ബല്ലാരി: കർണാടകയിലെ ബല്ലാരിയിൽ കല്യാണപ്പന്തലിലെ ആഘോഷം അടങ്ങും മുൻപ് നവവരനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി (Ballari samata nagar murder). ബല്ലാരിയിലെ സമതാ നഗർ സ്വദേശിയായ നബി റസൂൽ (27) ആണ്...

മക്കളെയും കൊണ്ട് ഗോദാവരി പുഴയിലേക്ക് കാർ ഓടിച്ചിറക്കി അധ്യാപകൻ;...

ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിൽ നടുക്കുന്ന കൂട്ടആത്മഹത്യ. അധ്യാപകനും രണ്ട് മക്കളും സഞ്ചരിച്ചിരുന്ന കാർ ഗോദാവരി പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേരും ദാരുണമായി മരിച്ചു (Suicide godavari river). മേലുദ്യോഗസ്ഥരിൽ നിന്നുള്ള കടുത്ത മാനസിക...

പയ്യന്നൂരിലെ കുട്ടിയുടെ മരണം: ജനറൽ അനസ്തീഷ്യ ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട...

കണ്ണൂർ: പയ്യന്നൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടി മരണപ്പെട്ട നിർഭാഗ്യകരമായ സംഭവത്തിൽ, ശസ്ത്രക്രിയയും ജനറൽ അനസ്തീഷ്യയും ആവശ്യമില്ലായിരുന്നു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ...

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് പുഴയിൽ ചാടിയ വിദ്യാർത്ഥിനിയെ...

മാഞ്ഞാലി: നീറ്റ് (NEET) പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്നുള്ള മാനസിക വിഷമത്താൽ മാഞ്ഞാലിപ്പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച 17-കാരിയായ വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപെടുത്തി (manjali river suicide attempt). കനത്ത...

10,000 കോടിയുടെ കരാർ ഉറപ്പിച്ചിട്ടില്ല, അത് ‘മിഷൻ സമുദ്ര’യുടെ...

തിരുവനന്തപുരം: കപ്പൽനിർമ്മാണ മേഖലയിലെ വൻകിട നിക്ഷേപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ നടത്തിയ പ്രസ്താവന ടാറ്റാ ഗ്രൂപ്പ് തള്ളിയതോടെ രൂപപ്പെട്ട വൻ വിവാദത്തിൽ ഔദ്യോഗിക വിശദീകരണവുമായി സംസ്ഥാന സർക്കാർ (CM VD Satheesan...

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷിന് മുൻകൂർ...

കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റുയർത്തിയ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ ഡിവൈഎഫ്ഐ (DYFI) നേതാവ് റിബേഷിന് മുൻകൂർ ജാമ്യം (Kafir screenshot case ). കേസിൽ പോലീസ് അറസ്റ്റ്...