HomeWorldഇറാൻ-അമേരിക്ക യുദ്ധം അവസാനിപ്പിക്കാൻ സമാധാന പാതയുമായി മുൻ വിദേശകാര്യ മന്ത്രി മുഹമ്മദ്...

ഇറാൻ-അമേരിക്ക യുദ്ധം അവസാനിപ്പിക്കാൻ സമാധാന പാതയുമായി മുൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് | Javad Zarif Iran Peace Roadmap

ടെഹ്‌റാൻ: നിലവിൽ തുടരുന്ന ഇറാൻ-അമേരിക്കൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമഗ്രമായ ഒരു സമാധാന പദ്ധതിയ (Peace Roadmap) മുന്നോട്ടുവെച്ച് മുൻ ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് (Javad Zarif Iran Peace Roadmap). അന്താരാഷ്ട്ര നിരീക്ഷണത്തിന് കീഴിൽ ഇറാന്റെ ആണവ പരിപാടിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നുകൊടുക്കുക എന്നിവയ്ക്ക് പകരമായി ഇറാനെതിരെയുള്ള ഉപരോധങ്ങൾ നീക്കം ചെയ്യണമെന്നാണ് സരീഫിന്റെ നിർദ്ദേശം. ‘ഫോറിൻ അഫയേഴ്സ്’ മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം ഈ പദ്ധതി വിശദീകരിച്ചത്.

സരീഫിന്റെ സമാധാന പദ്ധതിയിലെ പ്രധാന നിർദ്ദേശങ്ങൾ:

 

  • ആണവ നിയന്ത്രണം: ആണവായുധങ്ങൾ ഒരിക്കലും നിർമ്മിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകണം. കൈവശമുള്ള യുറേനിയം ശേഖരം 3.67 ശതമാനത്തിന് താഴെയായി കുറയ്ക്കണം.
  • ഹോർമുസ് കടലിടുക്ക്: ലോകത്തെ പ്രധാന എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കണം.
  • ഉപരോധങ്ങൾ നീക്കൽ: അമേരിക്കയും ഐക്യരാഷ്ട്രസഭയും ഇറാനെതിരെ ഏർപ്പെടുത്തിയിട്ടുള്ള എല്ലാ ഉപരോധങ്ങളും പിൻവലിക്കണം.
  • പ്രാദേശിക സുരക്ഷ: ചൈന, റഷ്യ, അമേരിക്ക എന്നിവയുടെ സഹായത്തോടെ ഗൾഫ് രാജ്യങ്ങളെയും ഉൾപ്പെടുത്തി ഒരു പ്രാദേശിക ആണവ ഇന്ധന കൺസോർഷ്യം രൂപീകരിക്കണം.
  • ആക്രമണരഹിത കരാർ: അമേരിക്കയും ഇറാനും തമ്മിൽ ഭാവിയിൽ പരസ്പരം ആക്രമിക്കില്ലെന്ന് ഉറപ്പുനൽകുന്ന കരാറിൽ ഒപ്പിടണം.
  • യുദ്ധം നീണ്ടുപോകുന്നത് ഇറാൻ ജനതയുടെ ജീവിതത്തെയും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെയും തകർക്കുമെന്ന് സരീഫ് മുന്നറിയിപ്പ് നൽകുന്നു. സമാധാനമുണ്ടാക്കുന്നവരെയാണ് ചരിത്രം എപ്പോഴും ഓർമ്മിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗൾഫ് രാജ്യങ്ങളുടെ പ്രതികരണം

സരീഫിന്റെ നിർദ്ദേശത്തെ ഗൾഫ് രാജ്യങ്ങൾ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. അയൽരാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ സരീഫ് സൗകര്യപൂർവ്വം വിസ്മരിച്ചുവെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് വിമർശിച്ചു. വർഷങ്ങളായി കെട്ടിപ്പടുത്ത വിശ്വാസമാണ് ഇറാൻ ഈ യുദ്ധത്തിലൂടെ തകർത്തതെന്ന് മുൻ ഖത്തർ പ്രധാനമന്ത്രി ഹമദ് ബിൻ ജാസിം അൽ താനി ചൂണ്ടിക്കാട്ടി. എങ്കിലും, ഇറാനിൽ നിന്ന് ഇത്തരം സമാധാന ശബ്ദങ്ങൾ ഉയരുന്നത് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

Summary: Former Iranian Foreign Minister Mohammad Javad Zarif has proposed a comprehensive peace roadmap to end the ongoing U.S.-Israeli war on Iran. His plan includes placing international limits on Iran’s nuclear program and reopening the Strait of Hormuz in exchange for lifting all economic sanctions. While some regional leaders acknowledged the cleverness of the proposal, officials from the UAE and Qatar criticized it for ignoring Iran’s recent aggression against Gulf neighbors, noting that trust has been severely eroded during the conflict.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...