HomeWorldറഷ്യൻ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം; പ്രിമോർസ്ക്...

റഷ്യൻ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം; പ്രിമോർസ്ക് തുറമുഖത്തും നാശനഷ്ടം | Ukrainian Drone Strike Primorsk

മോസ്‌കോ: റഷ്യയിലെ തന്ത്രപ്രധാനമായ എണ്ണ കയറ്റുമതി തുറമുഖമായ പ്രിമോർസ്കിനും പ്രമുഖ എണ്ണ ശുദ്ധീകരണ ശാലയായ നോർസിക്കും നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തി (Ukrainian Drone Strike Primorsk). ഞായറാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ രണ്ട് കേന്ദ്രങ്ങളിലും തീപിടിത്തവും ഇന്ധന ചോർച്ചയും ഉണ്ടായതായി റഷ്യൻ അധികൃതർ സ്ഥിരീകരിച്ചു. യുക്രെയ്ൻ ഡ്രോൺ സേനാ കമാൻഡർ റോബർട്ട് ബ്രോവ്ഡിയാണ് ഈ നീക്കത്തിന് പിന്നിൽ തങ്ങളാണെന്ന് വെളിപ്പെടുത്തിയത്.

റഷ്യയുടെ വടക്കുപടിഞ്ഞാറൻ ലെനിൻഗ്രാഡ് മേഖലയിലുള്ള പ്രിമോർസ്ക് തുറമുഖത്തെ ഇന്ധന സംഭരണികളിലൊന്നിൽ ഡ്രോൺ പതിച്ചതിനെത്തുടർന്ന് വലിയ തോതിൽ ഇന്ധന ചോർച്ചയുണ്ടായി. റഷ്യയുടെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ ഇവിടെ കഴിഞ്ഞ മാർച്ചിലും യുക്രെയ്ൻ ആക്രമണം നടത്തിയിരുന്നു. സെന്റ് പീറ്റേഴ്‌സ്ബർഗിനും ഫിൻലൻഡ് അതിർത്തിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ തുറമുഖം റഷ്യൻ കമ്പനിയായ ട്രാൻസ്നെഫ്റ്റിന്റെ പ്രധാന ചരക്കുനീക്ക കേന്ദ്രമാണ്.

റഷ്യയിലെ നാലാമത്തെ വലിയ എണ്ണ ശുദ്ധീകരണ ശാലയായ നിഷ്നി നോവ്ഗൊറോഡിലെ നോർസി പ്ലാന്റിലും ആക്രമണത്തെത്തുടർന്ന് വൻ തീപിടിത്തമുണ്ടായി. ഇവിടെയുള്ള രണ്ട് പ്രധാന യൂണിറ്റുകൾക്ക് ഡ്രോൺ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായി ഗവർണർ ഗ്ലെബ് നികിറ്റിൻ അറിയിച്ചു. പ്രതിവർഷം 16 ദശലക്ഷം മെട്രിക് ടൺ എണ്ണ ശുദ്ധീകരിക്കാൻ ശേഷിയുള്ള ഈ പ്ലാന്റ് റഷ്യയുടെ പെട്രോൾ ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്താണ്. ആക്രമണത്തിൽ സമീപത്തെ ഒരു പവർ സ്റ്റേഷനും ചില വീടുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.

റഷ്യയുടെ യുദ്ധസന്നദ്ധത കുറയ്ക്കുന്നതിനായി അവരുടെ പ്രധാന വരുമാന സ്രോതസ്സായ എണ്ണ അടിസ്ഥാന സൗകര്യങ്ങളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് യുക്രെയ്ൻ ഇത്തരം ആക്രമണങ്ങൾ ശക്തമാക്കുന്നത്. നിലവിലെ കണക്കനുസരിച്ച് റഷ്യയുടെ എണ്ണ കയറ്റുമതി ശേഷിയുടെ 40 ശതമാനത്തോളം യുക്രെയ്ൻ ആക്രമണങ്ങളെത്തുടർന്ന് തടസ്സപ്പെട്ടിരിക്കുകയാണ്. അതേസമയം, യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധം കാരണം റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾ താൽക്കാലികമായി മാറ്റിവച്ചിരിക്കുകയുമാണ്.

Summary: Ukrainian drones struck Russia’s Primorsk oil port and the NORSI refinery in Nizhny Novgorod on Sunday, causing fires and fuel leaks. Primorsk, a key export hub, and NORSI, Russia’s fourth-largest refinery, are vital to Moscow’s revenue. Ukraine has intensified such attacks to deplete the Kremlin’s war funds, reportedly disabling 40% of Russia’s oil export capacity. Peace talks remain stalled due to the ongoing regional conflict involving the US, Israel, and Iran.

WhatsApp Channel Banner

Latest updates

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

നവകേരള ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം: ഡിജിപിക്ക് വിശദീകരണം...

തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് (ADGP MR. Ajith Kumar) അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ എഡിജിപി എം.ആർ. അജിത് കുമാർ ആറ് ദിവസങ്ങൾക്ക് ശേഷം ഡിജിപിക്ക് വിശദീകരണം...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...