പാലക്കാട്ട് കുടുംബശ്രീ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു
Fri, 17 Mar 2023

പാലക്കാട്: പുതുശേരിയിൽ കുടുംബശ്രീ ജനകീയ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. ഹോട്ടലിൽ പാചകം ചെയ്യവേയായിരുന്നു അപകടം സംഭവിച്ചത്. സിലിണ്ടറിന്റെ അവശിഷ്ടങ്ങൾ 200 മീറ്റർ അകലെ വരെ തെറിച്ചുവീണെന്ന് നാട്ടുകാർ പറഞ്ഞു. ജീവനക്കാർ ഉടൻ തന്നെ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. കഞ്ചിക്കോട് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.