Times Kerala

 ഭിന്നശേഷിമേഖലയിലെ ഗവേഷണത്തിന് ധനസഹായം

 
 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ധനസഹായം
 

തിരുവനന്തപുരം പൂജപ്പുരയിലെ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസ്, ഭിന്നശേഷി വിഷയം അടങ്ങുന്ന ഗവേഷണത്തിന് ധനസഹായം നൽകുന്നതിന് കോളേജ് അദ്ധ്യാപകർ / വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ  ക്ഷണിച്ചു.

മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ  ഡിസംബർ 12 വരെ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ സ്വീകരിക്കും. ‌വിശദവിവരങ്ങളും അപേക്ഷാഫോമും www.ceds.kerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2345627, 8289827857

Related Topics

Share this story