Times Kerala

2.78 കോടിയുടെ ഭക്ഷ്യസാധനങ്ങൾ കാണാനില്ല; 8 സപ്ലൈകോ ജീവനക്കാർക്ക് സസ്പെൻഷൻ | 2.78 crore worth ration items missing from supplyco

 
2.78 കോടിയുടെ ഭക്ഷ്യസാധനങ്ങൾ കാണാനില്ല; 8 സപ്ലൈകോ ജീവനക്കാർക്ക് സസ്പെൻഷൻ
 മലപ്പുറം:  സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച രണ്ടേമുക്കാൽ കോടിയിലധികം രൂപയുടെ ഭക്ഷ്യ സാധനങ്ങൾ കാണാതായ സംഭവത്തിൽ നടപടി. മലപ്പുറം തിരൂർ കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിക്കുന്ന സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച 2.78 കോടിയിലേറെ രൂപയുടെ റേഷൻ ഭക്ഷ്യസാധനങ്ങളാണ് കണാതായത്. സംഭവത്തിൽ 8 സപ്പൈക്കോ ജീവനക്കാർക്കെതിരെ കല്പഞ്ചേരി പോലീസ് കേസ് എടുത്തു. ഇവർക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഇവരെ അന്വേഷണവിധേയമായി സർവ്വീസിൽ നിന്നും സസ്പെൻഡ്ഇ ചെയ്തിരിക്കുകയാണ്ന്റേ. ണൽ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് കോടികളുടെ ക്രമക്കേട് കണ്ടത്തിയത്. ഡിപ്പോ മാനേജറുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

Related Topics

Share this story