Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKeralaമുളയം റോഡിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു: ഫ്രിഡ്ജടക്കം പൊട്ടിത്തെറിച്ചു, പ്രദേശമാകെ കറുത്ത പുകയിൽ...

മുളയം റോഡിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു: ഫ്രിഡ്ജടക്കം പൊട്ടിത്തെറിച്ചു, പ്രദേശമാകെ കറുത്ത പുകയിൽ | Fire

തൃശൂർ: വടക്കഞ്ചേരി ആറുവരി പാതയ്ക്ക് സമീപം മുളയം റോഡിലുള്ള ആക്രിക്കടയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വൻ തീപിടുത്തമുണ്ടായി. കടയ്ക്കുള്ളിലെ പ്ലാസ്റ്റിക് സാധനങ്ങളിലേക്കും പഴയ ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കും തീ പടർന്നതോടെ പ്രദേശം കറുത്ത പുകയാൽ മൂടപ്പെട്ടു.(Fire breaks out at scrap shop in Thrissur, Refrigerator and other items explode)

തീ പടർന്നതോടെ കടയിൽ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. കടയിലുണ്ടായിരുന്ന ആക്രി സാധനങ്ങൾ പൂർണ്ണമായും കത്തിനശിച്ചു.

തുടർന്ന് കറുത്ത പുക ഉയർന്നു. തൃശ്ശൂരിൽ നിന്നും പുതുക്കാട് നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala