Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeKeralaതിരുവനന്തപുരത്തെ സ്കൂളിൽ തീപിടിത്തം: 3 ബസുകൾ പൂർണമായും കത്തിയമർന്നു, ദുരൂഹത, അന്വേഷണം...

തിരുവനന്തപുരത്തെ സ്കൂളിൽ തീപിടിത്തം: 3 ബസുകൾ പൂർണമായും കത്തിയമർന്നു, ദുരൂഹത, അന്വേഷണം | Fire

🎙️ Latest Podcast

തിരുവനന്തപുരം: നഗരത്തിന് സമീപം ചെങ്കോട്ടുകോണത്ത് സ്കൂൾ ബസുകൾക്ക് തീപിടിച്ചു. തുണ്ടത്തിൽ പ്രവർത്തിക്കുന്ന ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലെ ബസുകൾക്കാണ് പുലർച്ചെയോടെ തീപിടിച്ചത്. ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ബസുകൾ പൂർണമായും, ഒരു ബസ് ഭാഗികമായും കത്തിനശിച്ചു.(Fire breaks out at school in Thiruvananthapuram, 3 buses completely gutted)

തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. സ്കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ബസുകളിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചത്. തുടർന്ന് യൂണിറ്റുകളെത്തിയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.

മൂന്ന് ബസുകൾ പൂർണ്ണമായി കത്തി നശിച്ചു. ഒരു ബസിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. തീപിടിത്ത സമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് സ്കൂൾ പരിസരത്ത് ഉണ്ടായിരുന്നത്. ആർക്കും പരിക്കുകളില്ല. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം നടത്തിവരികയാണ്. ബസുകൾ മനപ്പൂർവ്വം തീയിട്ടതാണെന്ന സംശയവുമായി സ്കൂൾ അധികൃതർ രംഗത്തെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസുകളിലേക്ക് ഒരു ട്രാവലർ ഇടിച്ചുകയറ്റിയ നിലയിലായിരുന്നു. ഈ ട്രാവലർ മറ്റൊരിടത്താണ് നിർത്തിയിട്ടിരുന്നത്. തീപിടുത്തമുണ്ടായത് ആസൂത്രിതമായ നീക്കമാണെന്ന സംശയമാണ് ഉയർത്തുന്നത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.