Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKerala'ലജ്ജ തോന്നുന്നു': സൂരജ് ലാമ കേസിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി |...

‘ലജ്ജ തോന്നുന്നു’: സൂരജ് ലാമ കേസിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി | Suraj Lama

🎙️ Latest Podcast

കൊച്ചി: നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയ ശേഷം കാണാതായ കൊൽക്കത്ത സ്വദേശി സൂരജ് ലാമ മരിച്ചതായി സ്ഥിരീകരിച്ചു. രണ്ട് മാസത്തിന് ശേഷം പുറത്തുവന്ന ഡിഎൻഎ പരിശോധനാ ഫലമാണ് ഇക്കാര്യം ഉറപ്പിച്ചത്. കണ്ടെത്തിയ മൃതദേഹം ലാമയുടേതാണെന്ന് ആണ് സ്ഥിരീകരിച്ചത്. കേസിലെ പോലീസ് വീഴ്ചയിൽ ഹൈക്കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചു.(Feels ashamed, High Court strongly criticizes police on Suraj Lama case)

കേസ് രജിസ്റ്റർ ചെയ്തിട്ടും ലാമയെ കണ്ടെത്താൻ പോലീസ് എന്ത് ചെയ്തു എന്ന് കോടതി ചോദിച്ചു. സംഭവത്തിൽ ലജ്ജ തോന്നുന്നു എന്നും കോടതി ആവർത്തിച്ചു. നെടുമ്പാശ്ശേരി എസ്‌.എച്ച്.ഒ തിങ്കളാഴ്ച നേരിട്ട് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചു.

ഡിഎൻഎ പരിശോധന ഫലം ലഭിച്ച സാഹചര്യത്തിൽ, എറണാകുളം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം എത്രയും വേഗം ബന്ധുക്കൾക്ക് വിട്ടുനൽകാൻ കോടതി ഉത്തരവിട്ടു. കുവൈറ്റിലെ മദ്യദുരന്തത്തിൽ പെട്ട് ഓർമ്മശക്തി പൂർണ്ണമായും നഷ്ടപ്പെട്ട നിലയിലാണ് ലാമയെ കുവൈറ്റ് അധികൃതർ നാട്ടിലേക്ക് അയച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.