പത്തനംതിട്ടയിൽ ഏഴ് വയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു
Sep 19, 2023, 11:51 IST

പത്തനംതിട്ട : അടൂർ ഏനാത്ത് ഏഴ് വയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. തട്ടാരുപടി കൊട്ടാരം അമ്പലം റോഡിന് സമീപം താമസിക്കുന്ന മാത്യു പി അലക്സ് (ലിറ്റിൻ- 45), മൂത്തമകൻ മെൽവിൻ എന്നിവരാണ് മരിച്ചത്. കുട്ടിയെ വിഷം കൊടുത്തോ കഴുത്തിൽ കയർ മുറുക്കിയോ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയാണ് സംഭവമെന്ന് കരുതുന്നു. മാത്യുവിന്റെ ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണ്. രണ്ട് മക്കളും മാത്യൂവും മാത്രമാണ് വീട്ടിൽ താമസം. മെൽവിൻ സുഖമില്ലാത്ത കുട്ടിയാണെന്ന് നാട്ടുകാർ പറയുന്നു. ഇളയ മകൻ ആൽവിൻ ഇന്ന് പുലർച്ചെ മൃതദേഹം കണ്ടതിന് ശേഷം സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു.ഏനാത്ത് പൊലീസ് സ്ഥലത്ത് വന്ന് മേൽനടപടി സ്വീകരിച്ചു. മാത്യു മദ്യപാനിയാണ്. മദ്യലഹരിയിലാകാം കൊല നടത്തിയതെന്ന് കരുതുന്നു.