

പാലക്കാട് ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിലെ മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. പ്ലസ് ടു അല്ലെങ്കിൽ തതുല്യം, മെഡിക്കൽ റെക്കോർഡ് ടെക്നീഷ്യൻ സർട്ടിഫിക്കറ്റ് അല്ലെങ്കില്‍ മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ സർട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡിപ്ലോമ ഇൻ മെഡിക്കൽ റെക്കോർഡ് സയൻസ് അല്ലെങ്കില്‍ തതുല്യം എന്നിവയാണ് യോഗ്യത. പ്രായപരിധി 18നും 41 നും മധ്യേ( ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത വയസ്സിളവ് അനുവദനീയം). പ്രതിമാസം 20,385 രൂപ. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന ആസൽ സർട്ടിഫിക്കറ്റുകളുമായി അത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 2026 ജനുവരി എട്ടിനകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ല എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ( Apply Now)