മുൻ കഞ്ചാവ് കേസിലെ പ്രതി 27.5 ഗ്രാം MDMAയുമായി പിടിയിൽ
Sep 9, 2023, 10:13 IST

തിരുവനന്തപുരം: മുൻ കഞ്ചാവ് കേസിലെ പ്രതി 27.5 ഗ്രാം MDMAയുമായി തിരുവനന്തപുരത്ത് അറസ്റ്റിലായി. ചെങ്കോട്ടുകോണം സ്വദേശി 23 വയസ്സുള്ള വിഷ്ണുവിനെയാണ് MDMA യുമായി പിടികൂടിയത്. ഇയാളെ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി എൽ ഷിബു തമ്പാനൂർ ബസ് സ്റ്റാൻഡിൽ വച്ച് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിൽ നിന്നും MDMA വാങ്ങി നാഗർകോവിലിൽ ഇറങ്ങി മറ്റൊരു ബസിൽ തമ്പാനൂർ ബസ് സ്റ്റാൻഡിൽ വന്നിറങ്ങവെയാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ നിന്നാണ് MDMA കണ്ടെത്തിയത്. ദീർഘദൂര വോൾവോ ബസിൽ ക്ലീനറായി ജോലി നോക്കിവരുന്ന പ്രതി, ജോലി കഴിഞ്ഞു തിരുവനന്തപുരത്തേക്ക് വരുമ്പോൾ ഇത്തരത്തിൽ MDMA കൊണ്ടുവന്നു കച്ചവടം നടത്താറുണ്ടായിരുന്നു.സർക്കിൾ ഇൻസ്‌പെക്ടർ ബി. എൽ. ഷിബുവിനെ കൂടാതെ പ്രിവെന്റീവ് ഓഫീസർ സന്തോഷ്‌കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ്ബാബു, നന്ദകുമാർ, പ്രബോധ്, ആരോമൽരാജൻ, അക്ഷയ് സുരേഷ്, ഡ്രൈവർ അനിൽകുമാർ എന്നിവരും പട്രോൾ പാർട്ടിയിൽ ഉണ്ടായിരുന്നു.