11 കിലോ കഞ്ചാവുമായി രണ്ടുപേർ എക്സൈസ് പിടിയിൽ
Updated: Nov 18, 2023, 20:29 IST

പൊഴുതന: പൊഴുതനയിൽ കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പൊഴുതന കാരാട്ട് വീട്ടിൽ ജംഷീർ അലി (35), ആലപ്പുഴ സൗമ്യഭവനം വീട്ടിൽ ടി.എസ്. സുരേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പൊഴുതന ടൗണിന് സമീപത്തെ ആളൊഴിഞ്ഞ നിർമാണം നടക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് 11.300 കി.ഗ്രാം കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. വീടിന്റെ അടുക്കള ഭാഗത്ത് കഞ്ചാവ് കുഴിച്ചിട്ട നിലയിലായിരുന്നു. ജംഷീർ അലി നിരവധി മയക്കുമരുന്ന് കേസുകളിലെ സ്ഥിരം കുറ്റവാളിയാണ്. ജംഷീർ അലിയെ മുമ്പ് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.
