Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaക്ഷേത്രോത്സവത്തിൽ തിടമ്പേറ്റുന്നതിനിടെ യുവാവിനെ തുമ്പിക്കൈ കൊണ്ട് ചുറ്റിയെറിഞ്ഞ് ആന: ഗുരുതര പരിക്ക്...

ക്ഷേത്രോത്സവത്തിൽ തിടമ്പേറ്റുന്നതിനിടെ യുവാവിനെ തുമ്പിക്കൈ കൊണ്ട് ചുറ്റിയെറിഞ്ഞ് ആന: ഗുരുതര പരിക്ക് | Elephant

🎙️ Latest Podcast

തൃശ്ശൂർ: അന്നമനട മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. എരയാകുടി തുറന്നല്ലൂർ മനയിൽ വിവേകിനാണ് (30) പരിക്കേറ്റത്. എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ‘അത്തിക്കാവ് കാർത്തികേയൻ’ എന്ന ആനയാണ് വിവേകിനെ ആക്രമിച്ചത്.(Elephant throws young man with trunk during temple festival, seriously injured)

ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനായി തിടമ്പ് ആനപ്പുറത്തേക്ക് ഏറ്റുന്ന ചടങ്ങിനിടെയായിരുന്നു അപകടം. തിടമ്പുമായി ആനയുടെ അരികിൽ നിൽക്കുകയായിരുന്നു വിവേക്. പെട്ടെന്ന് പ്രകോപിതനായ ആന വിവേകിനെ തുമ്പിക്കൈ കൊണ്ട് ചുറ്റിയെടുത്ത് നിലത്തെറിയുകയായിരുന്നു. പരിക്കുകൾ ഗുരുതരമായതിനാൽ അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.