Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKerala'തിരുവനന്തപുരം നഗരത്തിലെ 23 റൂട്ടുകളിൽ ഇലക്ട്രിക് ബസ് സർവീസ്, ശനിയാഴ്ച തുടങ്ങും':...

‘തിരുവനന്തപുരം നഗരത്തിലെ 23 റൂട്ടുകളിൽ ഇലക്ട്രിക് ബസ് സർവീസ്, ശനിയാഴ്ച തുടങ്ങും’: മേയർ VV രാജേഷ് | Electric bus

തിരുവനന്തപുരം: നഗരസഭയിലെ കൗൺസിലർമാർ നിർദേശിച്ച റൂട്ടുകളിൽ നിന്ന് ലാഭകരമായ 23 ഇടറോഡുകളിലൂടെ കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകൾ സർവീസ് നടത്തും. മേയർ വി.വി. രാജേഷ് ആണ് ഇക്കാര്യം അറിയിച്ചത്.(Electric bus service on 23 routes in Thiruvananthapuram city, says Mayor VV Rajesh)

ആകെ 29 റൂട്ടുകളാണ് കൗൺസിലർമാർ ശുപാർശ ചെയ്തത്. ഇതിൽ 23 റൂട്ടുകൾ ലാഭകരമാണെന്ന് കണ്ടെത്തി. ബാക്കിയുള്ള റൂട്ടുകളിൽ നിലവിൽ സർവീസ് ഉണ്ടാകില്ല. ശനിയാഴ്ച മുതൽ ഈ റൂട്ടുകളിലൂടെ ബസുകൾ ഓടിത്തുടങ്ങും.

മുമ്പ് സർവീസ് നടത്തിയിരുന്നതും എന്നാൽ ചില കാരണങ്ങളാൽ നിർത്തിവെച്ചതുമായ റൂട്ടുകളും പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലാഭകരമാണെന്ന് കണ്ടെത്തിയ റൂട്ടുകളിലാണ് സർവ്വീസ് നടത്തുന്നതെന്ന് മേയർ പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala