Times Kerala

എട്ടു വയസ്സുകാരിയെ അതിക്രമത്തിനിരയാക്കിയ വയോധികന് 21 വർഷം തടവും പിഴയും 

 
എട്ടു വയസ്സുകാരിയെ അതിക്രമത്തിനിരയാക്കിയ വയോധികന് 21 വർഷം തടവും പിഴയും
 

ത​ളി​പ്പ​റ​മ്പ: എ​ട്ടു വ​യ​സ്സു​കാ​രി​യെ ലൈം​ഗീ​ക അ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ വ​യോ​ധി​ക​ന് 21 വർഷം   ത​ട​വും പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പ​ട്ടു​വം മം​ഗ​ല​ശേ​രി​യി​ലെ പി.​പി. നാ​രാ​യ​ണ​നാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ക്സോ അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജ് ആ​ർ. രാ​ജേ​ഷ് 21 വ​ർ​ഷം ത​ട​വി​നും ഒ​രു ല​ക്ഷ​ത്തി അ​മ്പ​ത്തി​യാ​റാ​യി​രം രൂ​പ പി​ഴ അ​ട​ക്കാ​നും ശി​ക്ഷി​ച്ച​ത്. 2020 ഒ​ക്ടോ​ബ​റി​ൽ ആ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

മാ​താ​വ് വീ​ട്ടി​ൽ ഇ​ല്ലാ​ത്ത സ​മ​യം പ്ര​തി നാ​രാ​യ​ണ​ൻ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യാ​ണ് പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് സം​ഭ​വം നേ​രി​ൽ ക​ണ്ട​തോ​ടെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.  

Related Topics

Share this story