മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് ലാപ് ടോപ്പ് വിതരണം ചെയ്തു

 കേരളത്തില്‍ അതിവേഗം വളരുന്ന ഒരു കാറ്റഗറിയായി ലാപ്ടോപ്പ് തുടരുന്നു
കൊല്ലം:   ബിരുദ വിദ്യാര്‍ഥികളായ മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ ലാപ് ടോപ്പ് വിതരണോദ്ഘാടനം സെന്റ് ജോസഫ് സ്‌കൂളില്‍ ഡെപ്യൂട്ടി മേയര്‍ കൊല്ലം മധുവിന്റെ അധ്യക്ഷതയില്‍  മേയര്‍ പ്രസന്നാ ഏണസ്റ്റ് നിര്‍വഹിച്ചു.  34 പേര്‍ക്കാണ് ലാപ് ടോപ്പ് വിതരണം ചെയ്തത്.  മത്സ്യ തൊഴിലാളികള്‍ക്ക് വള്ളവും വലയും എഫ് ആര്‍ പി കട്ടാരം, ചെറിയ വള്ളം, ഇരുചക്ര മോട്ടോര്‍ വാഹനം, ഐസ് ബോക്‌സ് , ഫിഷ് ഐസ് ഹോള്‍ഡിംഗ് പെട്ടികള്‍ എന്നീ പ്രോജക്ടുകളുടെയും നിര്‍വഹണം നടത്തിവരുന്നതായി മേയര്‍ അറിയിച്ചു.
 വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് ഗീതാകുമാരി, കൗണ്‍സില്‍ അംഗങ്ങളും  ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഫീഷറീസ് തുടങ്ങിയവര്‍ പങ്കെടുത്തു.  

Share this story