കാസർഗോഡ് : പതിനഞ്ചുകാരിയായ പേരക്കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുത്തച്ഛൻ അറസ്റ്റില്‍. അമ്പലത്തറ സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ജൂണ്‍ മുതല്‍ മൂന്നുമാസത്തോളം വിവിധ ദിവസങ്ങളിലായി കുട്ടിയെ 61കാരനായ പ്രതി പീഡിപ്പിക്കുകയായിരുന്നു.
സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങിലാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തുവിട്ടത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ അമ്പലത്തറ പൊലീസില്‍ പരാതി നല്‍കി. പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.