തിരുവനന്തപുരം : രാഹുല്‍ മാങ്കുട്ടത്തിനെതിരായ കേസില്‍ നിര്‍ണായക നീക്കവുമായി പോലീസ്. അന്വേഷണ സംഘത്തില്‍ ഐ.പി.എസ് ഉദ്യോഗസ്ഥയെ കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗര്‍ഭഛിദ്രം നടത്തിയെന്ന് പറയപ്പെടുന്ന യുവതിയുമായി ഇവര്‍ സംസാരിച്ചുവെന്ന റിപ്പോർട്ടുകൾ.
നിലവില്‍ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. മൂന്നാം കക്ഷിയുടെ മൊഴിയുടെ സഹായത്തോടെയാണ് അന്വേഷണം തുടരുന്നത്. ഗര്‍ഭഛിദ്രം നടത്തിയ യുവതിയുമായി ക്രൈംബ്രാഞ്ച് സംഘം സംസാരിച്ചിരുന്നുവെങ്കിലും മൊഴി നല്‍കാന്‍ തയ്യാറായിരുന്നില്ല.
ഈയൊരു ഘട്ടത്തിലാണ് ക്രൈംബ്രാഞ്ച് സംഘം ഐ.പി.എസ് ഉദ്യോഗസ്ഥയുടെ കൂടെ സഹായം തേടിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥ യുവതിയുമായി സംസാരിച്ചിരുന്നു.