Kerala
സംസ്ഥാനത്ത് പാൽ വിലയിൽ വർധനവുണ്ടാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി |milk price hike
കോടതി ഉത്തരവു പ്രകാരം പാൽവില വർധിപ്പിക്കുന്നതിനുള്ള അധികാരം മിൽമയ്ക്കാണ്.
തിരുവനന്തപുരം : സംസ്ഥാനത്ത് പാൽ വിലയിൽ വർധനവുണ്ടാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി.പാൽ വില വർധന പഠിക്കാൻ രൂപീകരിച്ച അഞ്ചംഗ കമ്മിറ്റിയുടെ ശിപാർശ പ്രകാരം പാല് വില വർധന നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു.
തോമസ് കെ. തോമസിന്റെ സബ്മിഷനുള്ള മറുപടിയിൽ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.കോടതി ഉത്തരവു പ്രകാരം പാൽവില വർധിപ്പിക്കുന്നതിനുള്ള അധികാരം മിൽമയ്ക്കാണ്. കേരള മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ അധികം വൈകാതെ വിലവർധിപ്പിക്കുന്ന കാര്യത്തിൽ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.