ആ​ഗോള ‌അയ്യപ്പസം​ഗമം ; ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം മന്ത്രി |global ayyappa sangamam

എൻഎസ്എസും എസ്എൻഡിപിയും പങ്കെടുക്കുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
VN Vasavan
Published on

തിരുവനന്തപുരം : ആ​ഗോള അയ്യപ്പ സം​ഗമത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. 7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നത്. അയ്യപ്പ സം​ഗമത്തിൽ എൻഎസ്എസും എസ്എൻഡിപിയും പങ്കെടുക്കുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

5000 അധികം രജിസ്ട്രേഷൻ വന്നിരുന്നു. അതിൽ മുൻഗണന വെച്ചാണ് തീരുമാനിച്ചത്. മുമ്പ് വന്നിട്ടുള്ള ആളുകൾ‌, സംഘടനകൾ എന്നിങ്ങനെയാണ് മുൻ​ഗണന നൽകിയത്. 3500 പേർ പരമാവധി പങ്കെടുക്കുമെന്നും പ്രധാന പന്തൽ പൂർത്തിയായി എന്നും മന്ത്രി അറിയിച്ചു.

മൂന്ന് വേദികളിൽ ചർച്ച നടക്കും. ആദ്യ സെഷനിൽ മാസ്റ്റർ പ്ലാൻ ഉൾപ്പടെ ചർച്ചയാകും. ആകെ 1000 കോടിയിൽ അധികം രൂപയുടെ വികസന പദ്ധതികൾ ചർച്ച ചെയ്യും. രണ്ടാം സെഷനിൽ തീർത്ഥാടക ടൂറിസവും മൂന്നാം സെഷനിൽ തിരക്ക് ക്രമീകരണവും ചർച്ചയാകും. സംഗമം നല്ല രീതിയിൽ പോകണം എന്നതാണ് ഹൈക്കോടതിയും സുപ്രീംകോടതിയും പറഞ്ഞിട്ടുള്ളതെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com