Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaദീപക്കിൻ്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി; കോടതിയിൽ റിപ്പോർട്ട്...

ദീപക്കിൻ്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് പോലീസ് | Deepak’s death

🎙️ Latest Podcast

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയിൽ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഷിംജിതയെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് പോലീസ് ഇന്ന് കോടതിയിൽ സമർപ്പിച്ചു.(Deepak’s death, Shimjitha’s bail plea postponed to Monday)

പയ്യന്നൂരിലെ ബസ് യാത്രയ്ക്കിടെ ദീപക് തന്നെ ലൈംഗികമായി അതിക്രമിച്ചെന്ന് ആരോപിച്ച് ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു. ദൃശ്യങ്ങൾ സഹിതം ഷിംജിത ഉന്നയിച്ച ആരോപണം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ഏകദേശം 23 ലക്ഷത്തിലധികം ആളുകൾ ഇത് കാണുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ദീപക്കിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

ഷിംജിതയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ദീപക്കിനെ മരണത്തിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് ബസിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും ഷിംജിതയുടെ ആരോപണങ്ങളെ ശരിവെക്കുന്ന തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.