തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗക്കേസിൽ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് കോടതിയിൽ. ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ക്രൈംബ്രാഞ്ച് ഹർജി നൽകിയത്.(Crime Branch files petition in court to cancel Rahul Mamkootathil’s bail)
അതിജീവിതയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല എന്ന ജാമ്യത്തിലെ അഞ്ചാമത്തെ വ്യവസ്ഥ രാഹുൽ ലംഘിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. ഫെബ്രുവരി 17-ന് രാഹുൽ അതിജീവിതയെ വാട്‌സ്ആപ്പ് കോൾ വഴി ബന്ധപ്പെടാൻ ശ്രമിച്ചതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ദാക്കാനുള്ള നടപടി തുടങ്ങിയത്.
ക്രൈംബ്രാഞ്ചിന്റെ ഹർജി പരിഗണിച്ച തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ചു. ഫെബ്രുവരി 28-ന് രാഹുലോ അദ്ദേഹത്തിന്റെ അഭിഭാഷകനോ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. വിവാദമായ ഈ കേസിൽ കർശനമായ വ്യവസ്ഥകളോടെയാണ് രാഹുലിന് കോടതി ജാമ്യം അനുവദിച്ചിരുന്നത്.

