കൊച്ചി: പ്രമുഖ ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ ബിസിനസ് പങ്കാളികളുടെയും വിതരണക്കാരുടെയും രാജ്യാന്തര സംഗമമായ ‘പ്രൈഡ് 2026’ (PRIDE 2026) കൊച്ചിയിൽ നടന്നു (Joyalukkas PRIDE 2026 Kochi). ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ്, ജോളി ജോയ് ആലുക്കാസ് എന്നിവർ ചേർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ലോകമെമ്പാടുമുള്ള 200-ഓളം വിതരണ പങ്കാളികളാണ് ഈ സംഗമത്തിൽ പങ്കെടുത്തത്. നാഷണൽ ജെംസ് ആൻഡ് ജ്വല്ലറി കൗൺസിൽ ചെയർമാൻ പ്രമോദ് അഗർവാൾ, സിനിമാതാരം അപർണ ബാലമുരളി തുടങ്ങി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ബിസിനസ് പങ്കാളികളുമായുള്ള ദീർഘകാല ബന്ധം ഉറപ്പിക്കുന്നതിനൊപ്പം നൂതന ആഭരണ നിർമ്മാണ രീതികളും സർഗ്ഗാത്മകതയും പങ്കുവെക്കാനുള്ള വേദിയായാണ് ‘പ്രൈഡ് 2026’ സംഘടിപ്പിച്ചത്.
ജോയ്ആലുക്കാസ് ഗ്രൂപ്പിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആഭരണങ്ങളുടെ പ്രദർശനവും ഇതിന്റെ ഭാഗമായി നടന്നു. ആഭരണ വിപണിയിലെ പുതിയ ട്രെൻഡുകളെക്കുറിച്ചും ഡിസൈനിംഗ് രീതികളെക്കുറിച്ചുമുള്ള ചർച്ചകളും സംഗമത്തിൽ നടന്നു.വിതരണ പങ്കാളികളുടെ കഴിവും കരവിരുതുമാണ് ജോയ്ആലുക്കാസിനെ ഒരു ആഗോള ബ്രാൻഡാക്കി മാറ്റിയതെന്ന് ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. കേവലം ഒരു കൂടിച്ചേരൽ എന്നതിലുപരി ബിസിനസ് ബന്ധങ്ങളുടെ ആഘോഷമാണ് ഈ ചടങ്ങെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോയ്ആലുക്കാസ് ഗ്രൂപ്പ് സിഇഒ ജോൺ പോൾ ആലുക്കാസ്, ഡയറക്ടർമാരായ സോണിയ ആലുക്കാസ്, എൽസ ജോയ് ആലുക്കാസ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
News Summary: ‘PRIDE 2026,’ the global summit of business partners and suppliers of Joyalukkas Group, was held in Kochi. The event was inaugurated by Chairman Dr. Joy Alukkas and Jolly Joy Alukkas. Bringing together 200 supply partners from around the world, the summit served as a platform to strengthen long-term business relationships and showcase innovative jewelry designs. National Gems and Jewellery Council Chairman Pramod Agarwal and actress Aparna Balamurali were among the prominent guests. Dr. Joy Alukkas emphasized that the creativity of their partners has been instrumental in making Joyalukkas a global brand, describing the event as a celebration of these vital partnerships.

