HomeKeralaപയ്യന്നൂരിൽ വോട്ട് ചോർന്നത് ഫണ്ട് തട്ടിപ്പിലെ അമർഷം കാരണം, അന്വേഷണം വേണം:...

പയ്യന്നൂരിൽ വോട്ട് ചോർന്നത് ഫണ്ട് തട്ടിപ്പിലെ അമർഷം കാരണം, അന്വേഷണം വേണം: ഏരിയ കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യം | CPM Payyanur Area Committee

കണ്ണൂർ: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കണ്ണൂർ സി.പി.എമ്മിൽ പുകയുന്ന ആഭ്യന്തര കലഹം പരസ്യമാകുന്നു. പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. മണ്ഡലത്തിലെ വോട്ട് ചോർച്ചയ്ക്ക് പ്രധാന കാരണം രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദമാണെന്നും, ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിച്ചത് തിരിച്ചടിയായെന്നും യോഗത്തിൽ ആക്ഷേപമുയർന്നു.(CPM Payyanur Area Committee Conflict Fund Scam Election Defeat)

ഫണ്ട് തട്ടിപ്പ് വിവാദത്തെക്കുറിച്ച് പാർട്ടി പുനരന്വേഷണം നടത്തണമെന്ന ആവശ്യവും യോഗത്തിൽ ശക്തമായി. വിവാദത്തിൽ ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്ന വി. കുഞ്ഞികൃഷ്ണനെ പാർട്ടി നേതൃത്വം നിസ്സാരനായി കണ്ടുവെന്നും എന്നാൽ പ്രാദേശിക നേതാക്കൾ പലരും കുഞ്ഞികൃഷ്ണനെ രഹസ്യമായി സഹായിച്ചിരുന്നുവെന്നും ചർച്ചകളിൽ വ്യക്തമായി.

നേതൃത്വത്തോടുള്ള ഈ അസംതൃപ്തിയാണ് തെരഞ്ഞെടുപ്പിൽ വോട്ട് ചോർച്ചയായി പ്രതിഫലിച്ചത്. ഫണ്ട് വിവാദത്തിൽ കണക്കുകൾ പുറത്തുവിടില്ലെന്ന ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് കമ്മിറ്റി അംഗങ്ങൾ ചൂണ്ടിക്കാട്ടി. രക്തസാക്ഷി ഫണ്ട് തട്ടിയെന്ന് കേട്ടാൽ ഏത് പാർട്ടിക്കാരനാണ് വോട്ട് ചെയ്യുകയെന്നും ചോദ്യമുയർന്നു. പയ്യന്നൂരിലെ പാർട്ടിയുടെ പാരമ്പര്യത്തിനാണ് ഇതിലൂടെ മുറിവേറ്റത് എന്നും യോഗത്തിൽ വിമർശിച്ചു. പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിടണമെന്ന് മൂന്ന് അംഗങ്ങൾ യോഗത്തിൽ പരസ്യമായി ആവശ്യപ്പെട്ടത് നേതൃത്വത്തെ ഞെട്ടിച്ചു.

Story Summary

The CPM Payyanur Area Committee meeting witnessed severe internal backlash over the party’s election performance, citing the martyr fund scam as the primary reason for the vote leak. Members criticized Chief Minister Pinarayi Vijayan’s silence and the District Secretary’s stance on the issue, with some even demanding the dissolution of the Area Committee.

WhatsApp Channel Banner

Latest updates

പാലക്കാട് കാരാകുറിശ്ശിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 56 ദിവസം...

പാലക്കാട്: പാലക്കാട് കാരാകുറിശ്ശിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശുവിന് ദാരുണാന്ത്യം (Palakkad infant death). പള്ളിക്കുറുപ്പ് സ്വദേശികളായ ഷെഫീഖ് - ഹസീന ദമ്പതികളുടെ 56 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്....

തിരുവനന്തപുരം ഹണിട്രാപ്പ് കേസിൽ നിർണായക വഴിത്തിരിവ്; പരാതിക്കാരൻ സ്വന്തം...

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കോളിളക്കം സൃഷ്ടിച്ച ഹണിട്രാപ്പ് കേസിൽ പുതിയ വഴിത്തിരിവ് (Thiruvananthapuram honeytrap case). കേസിൽ പരാതിക്കാരനായ തെലങ്കാന സ്വദേശിയായ വ്യവസായി മാർക്ക് വിജയകുമാർ തന്റെ ബിസിനസ് പങ്കാളിയാണെന്നും സ്വന്തം കുഞ്ഞിന്റെ...

കൊച്ചിയിൽ ക്രമിനൽ കേസുകളിലെ സ്ഥിരം കുറ്റവാളിക്ക് കാപ്പ; 30-കാരൻ...

കൊച്ചി: നിരന്തരം വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന ക്രിമിനൽ കേസ് പ്രതിയെ കാപ്പ (KAPA - കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) ചുമത്തി നാടുകടത്തി എറണാകുളം റൂറൽ പോലീസ് (kochi kapa...

ഓണം കളറാക്കാൻ പൃഥ്വിരാജിന്റെ ‘ഖലീഫ’; തരംഗമായി സിദ് ശ്രീറാമിന്റെ...

കൊച്ചി: വൈശാഖ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'ഖലീഫ'യിലെ (khalifa movie song) ആദ്യ പ്രണയഗാനം പുറത്തുവിട്ടു. 'അസലായവളേ..' എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം പുറത്തുവന്ന് നിമിഷങ്ങൾക്കകം...

അപൂർവ്വ രോഗാവസ്ഥ; സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ യുവാവിന് പുതുജീവൻ പകർന്ന്...

അങ്കമാലി: കുടലിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്ന അതീവ ഗുരുതരമായ പ്രകൃതത്തിലുള്ള അക്യൂട്ട് മിസെന്ററിക് ഇസ്കീമിയ (Acute Mesenteric Ischemia) ബാധിച്ച രോഗിയെ രണ്ട് സങ്കീർണ്ണ ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...