HomeIPL 2026'ഞങ്ങൾ മുംബൈ ഇന്ത്യൻസിനെ പിന്തുണയ്ക്കും': പഞ്ചാബിൻ്റെ രക്ഷകൻ ശ്രേയസ് അയ്യർ |...

‘ഞങ്ങൾ മുംബൈ ഇന്ത്യൻസിനെ പിന്തുണയ്ക്കും’: പഞ്ചാബിൻ്റെ രക്ഷകൻ ശ്രേയസ് അയ്യർ | IPL PBKS Victory

ലഖ്‌നൗ: തുടർച്ചയായ ആറ് തോൽവികൾക്ക് ശേഷം നിർണായക മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ തകർത്ത് പഞ്ചാബ് കിങ്‌സ് ഐപിഎല്ലിൽ പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്തി. ക്യാപ്റ്റന്റെ ഇന്നിങ്സുമായി മുന്നിൽ നിന്ന് നയിച്ച ശ്രേയസ് അയ്യറുടെ കന്നി ഐപിഎൽ സെഞ്ച്വറിയാണ് പഞ്ചാബിന് ഏഴ് വിക്കറ്റിന്റെ ആധികാരിക വിജയം സമ്മാനിച്ചത്. ഇതോടെ 14 ലീഗ് മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി പഞ്ചാബ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് തിരിച്ചെത്തി.(IPL PBKS Victory Shreyas Iyer Century Playoff Scenarios MI vs RR)

ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടായ ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജയത്തോടെ പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്തിയെങ്കിലും പഞ്ചാബിന്റെ വിധി ഇപ്പോഴും അവരുടെ കൈകളിലല്ല. ഞായറാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന രാജസ്ഥാൻ റോയൽസ് – മുംബൈ ഇന്ത്യൻസ് മത്സരഫലത്തെ ആശ്രയിച്ചായിരിക്കും പഞ്ചാബിന്റെ അടുത്ത ഘട്ട പ്രവേശം. നിലവിൽ 14 പോയിന്റുള്ള രാജസ്ഥാൻ റോയൽസ് മുംബൈയെ പരാജയപ്പെടുത്തിയാൽ 16 പോയിന്റോടെ അവർ പ്ലേഓഫിലെത്തും, പഞ്ചാബ് ടൂർണമെന്റിൽ നിന്ന് പുറത്താകും. അതിനാൽ, “ഞങ്ങൾ നാളെ മുംബൈ ഇന്ത്യൻസിനെ പിന്തുണയ്ക്കും” എന്ന് മത്സരശേഷം ശ്രേയസ് അയ്യർ തുറന്നുപറഞ്ഞു.

കന്നി ഐപിഎൽ സെഞ്ചറിയും ടീമിന്റെ വിജയവും ഒന്നിച്ച് നേടിയതിന്റെ ആവേശത്തിലാണ് താനെന്ന് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് ശ്രേയസ് അയ്യർ പറഞ്ഞു. തുടർച്ചയായ ആറ് തോൽവികൾക്ക് ശേഷമുള്ള ഈ വിജയം അതിയായ സന്തോഷം നൽകുന്നു. ക്രീസിൽ അല്പം സമയം ചിലവഴിച്ചാൽ മികച്ച രീതിയിൽ പന്ത് ടൈം ചെയ്യാൻ സാധിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഒരു സെഞ്ചറിയോടെ മത്സരം ഫിനിഷ് ചെയ്യാൻ കഴിഞ്ഞത് ഒരു അത്ഭുത നിമിഷമായി തോന്നുന്നു, അയ്യർ വ്യക്തമാക്കി.

മത്സരത്തിൽ മൂന്നാം വിക്കറ്റിൽ തനിക്കൊപ്പം നിർണായകമായ 140 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ പ്രഭ്‌സിമ്രാൻ സിങ്ങിനെ ക്യാപ്റ്റൻ പ്രശംസിച്ചു. ലഖ്‌നൗവിനെ 200 റൺസിന് താഴെ ഒതുക്കിയ ബൗളർമാരുടെ പ്രകടനവും മികച്ചതായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മർദ്ദമേറിയ ഈ മത്സരത്തിന് മുന്നോടിയായി ടീമിൽ പ്രത്യേക മീറ്റിംഗുകൾ ഒന്നും തന്നെ നടത്തിയിരുന്നില്ലെന്ന് അയ്യർ വെളിപ്പെടുത്തി.

Story Summary

Punjab Kings kept their playoff hopes alive with a 7-wicket win against Lucknow Super Giants, driven by skipper Shreyas Iyer’s maiden IPL century and a 140-run partnership with Prabhsimran Singh. With 15 points from 14 games, Punjab’s fate now depends on Sunday’s MI vs RR clash, leading Iyer to state that Punjab will be rooting for a Mumbai Indians victory.

WhatsApp Channel Banner

Latest updates

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

നവകേരള ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം: ഡിജിപിക്ക് വിശദീകരണം...

തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് (ADGP MR. Ajith Kumar) അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ എഡിജിപി എം.ആർ. അജിത് കുമാർ ആറ് ദിവസങ്ങൾക്ക് ശേഷം ഡിജിപിക്ക് വിശദീകരണം...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...