കൊച്ചി: മാസപ്പടിക്കേസിൽ നിർണ്ണായക രേഖകൾ ആവശ്യപ്പെട്ട് ഷോൺ ജോർജ് നൽകിയ ഹർജിയിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് സമർപ്പിച്ച കുറ്റപത്രത്തിലെ അനുബന്ധ രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ടായിരുന്നു ഹർജി.(Court gives favorable verdict on Shone George’s petition regarding SFIO documents)
സിഎംആർഎൽ കമ്പനിയിൽ നിന്ന് മാസപ്പടിയും കൈക്കൂലിയും വാങ്ങിയവരുടെ വിശദാംശങ്ങൾ അടങ്ങിയ രേഖകൾ കൈമാറാനാണ് കോടതി നിർദ്ദേശിച്ചത്. വിവാദമായ മാസപ്പടി ഡയറിയുടെ പകർപ്പ് ഹർജിക്കാരന് നൽകാൻ കോടതി അംഗീകാരം നൽകി.
സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയവരുടെ വിവരങ്ങൾ ഈ ഡയറിയിൽ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. സെഷൻസ് കോടതി വിധി ഹർജിക്കാരന് അനുകൂലമാണെങ്കിലും രേഖകളുടെ പകർപ്പ് ഉടൻ കൈമാറാനാകില്ല. ഇതിന് തടസ്സമായി ഹൈക്കോടതിയുടെ താൽക്കാലിക ഉത്തരവുണ്ട്.

