Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKerala'കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഈ മാസം അവസാനം, എം.പിമാരുടെ കാര്യത്തിൽ തീരുമാനം...

‘കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഈ മാസം അവസാനം, എം.പിമാരുടെ കാര്യത്തിൽ തീരുമാനം ഹൈക്കമാൻഡിൻ്റേത്’: മധുസൂദൻ മിസ്ത്രി | Congress

🎙️ Latest Podcast

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി. സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള പ്രാഥമിക ചർച്ചകൾക്കായി കേരളത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.(Congress candidate list to be out by the end of this month, says Madhusudan Mistry)

എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കണമോ എന്ന കാര്യത്തിൽ ഹൈക്കമാൻഡ് ആണ് തീരുമാനമെടുക്കുക. ഇതൊരു നയപരമായ കാര്യമാണെന്നും പാർട്ടി താല്പര്യത്തിനാകും മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. സിറ്റിംഗ് എം.എൽ.എമാരുടെ കാര്യത്തിൽ സർവ്വേ റിപ്പോർട്ടുകൾ പരിഗണിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോൾ വ്യക്തമായ മറുപടി നൽകാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും വിജയസാധ്യതയും വിവിധ പ്രാദേശിക ഘടകങ്ങളും സസൂക്ഷ്മം പരിശോധിച്ച ശേഷമേ അന്തിമ പട്ടിക തയ്യാറാക്കൂ.

ഇന്നും നാളെയുമായി അദ്ദേഹം സംസ്ഥാനത്തെ പ്രധാന നേതാക്കളുമായും ഡി.സി.സി പ്രസിഡന്റുമാരുമായും കൂടിക്കാഴ്ച നടത്തും. സ്ഥാനാർത്ഥി പാനലുകൾ സമർപ്പിക്കാൻ ഡി.സി.സികൾക്ക് നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.