രാജ്യത്തിന്റെ പേര് മാറ്റാൻ ശ്രമിക്കുന്നതിന്റെ പിന്നിൽ വർഗീയ താത്പര്യം: രമേശ് ചെന്നിത്തല
Sep 9, 2023, 20:35 IST

തിരുവനന്തപുരം: രാജ്യത്തിന്റെ പേര് മാറ്റാൻ ശ്രമിക്കുന്നതിന്റെ പിന്നിൽ വർഗീയ താത്പര്യമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയും ഭാരതവും ഒരു വികാരമാണ്. ഇഡിയും സിബിഐയും വിചാരിച്ചാലും ഇന്ത്യ മുന്നണിയെ തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ മുന്നണിയെ ഭയന്നാണ് പേര് മാറ്റാൻ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ ഐക്യം മോദിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ കൂടുതൽ ഭരിച്ചത് മുസ്ലിം രാജാക്കന്മാരാണ്. അവർക്ക് വേണമെങ്കിൽ ഇന്ത്യയെ മുസ്ലിം രാജ്യമാക്കാമായിരുന്നു. പക്ഷെ അവർ എല്ലാ മതങ്ങളെയും ഉൾക്കൊണ്ടുവെന്നതാണ് സത്യ.
പ്രതിപക്ഷ ഐക്യത്തെ മോദി ഭയപ്പെടുന്നെന്നും ഭരണഘടനയെ അട്ടിമറിക്കാൻ ബോധപൂർവ്വ ശ്രമം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ തകർക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.