തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ പുകഴ്ത്തി കോൺഗ്രസ് എം.പി. ശശി തരൂർ വീണ്ടും രംഗത്ത്. 'രാംനാഥ് ഗോയങ്ക പ്രസംഗ പരമ്പര'യിലെ പ്രഭാഷണത്തെ വാനോളം പുകഴ്ത്തിക്കൊണ്ടാണ് തരൂർ തൻ്റെ പ്രതികരണം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്.(Cultural appeal and economic vision are excellent, Shashi Tharoor MP praises PM Modi again)
മോദിയുടെ പ്രസംഗം സാംസ്കാരിക ആഹ്വാനമായും സാമ്പത്തിക വീക്ഷണകോണിൽ മികച്ചതായും തോന്നിയെന്ന് തരൂർ കുറിച്ചു. ദേശീയതയ്ക്കായുള്ള ആഹ്വാനവും അഭിനന്ദനാർഹമാണെന്ന് തരൂർ അഭിപ്രായപ്പെട്ടു. ശശി തരൂർ സന്നിഹിതനായിരുന്ന വേദിയിൽ വെച്ച് കോൺഗ്രസിനെതിരെ പ്രധാനമന്ത്രി രൂക്ഷ വിമർശനമാണ് നടത്തിയത്.
മുസ്ലിം ലീഗ്, മാവോവാദി, കോൺഗ്രസ് എന്ന വിമർശനം പ്രധാനമന്ത്രി വീണ്ടും ഉന്നയിച്ചു. മോദിയെ തുടർച്ചയായി പുകഴ്ത്തുന്ന തരൂരിൻ്റെ നിലപാട് കോൺഗ്രസ് രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചാ വിഷയമായിരിക്കുകയാണ്.