

കോഴിക്കോട് : ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ (HMSI) കോഴിക്കോട് സെഫ്റ്റി ഡ്രൈവിംഗ് എജ്യുക്കേഷന്‍ സെന്ററില്‍ സര്‍ക്കാര്‍ എൽപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളും ഒരു ഫണ്‍ റോഡ് സുരക്ഷാ കിഡ്‌സ് കാര്‍ണിവലും സംഘടിപ്പിച്ചു. റോഡ് സുരക്ഷ ഒരു തവണ പഠിച്ചാല്‍ മതിയാകുന്ന പാഠമല്ല, ദിവസേന പാലിക്കേണ്ട ഉത്തരവാദിത്വമാണെന്ന് യുവമനസുകള്‍ തിരിച്ചറിയുന്നതിനായാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. (Honda)
സെഷനുകള്‍ വിദ്യാര്‍ത്ഥികളെ ഫൂട്ട്പാത്തുകൾ ഉപയോഗിക്കല്‍, ശ്രദ്ധ തിരിയുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കല്‍, ഹെല്‍മെറ്റ് ധരിക്കല്‍ തുടങ്ങിയ ലളിതമായ ശീലങ്ങള്‍ റോഡ് സുരക്ഷയില്‍ എത്ര വലിയ മാറ്റം കൊണ്ടുവരുമെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഇന്ററാക്ടീവ് മോഡ്യൂളുകളും പ്രായോഗിക പ്രദര്‍ശനങ്ങളും ഉപയോഗിച്ച്, പങ്കെടുത്തവര്‍ക്ക് റോഡ് സുരക്ഷയെ യാഥാര്‍ത്ഥ്യ ജീവിത സാഹചര്യങ്ങളുമായി ബന്ധിപ്പിക്കാനായി, സന്ദേശം കൂടുതല്‍ വ്യക്തവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായതായി. കൂടാതെ, ഈ സെഷനുകള്‍ വിദ്യാര്‍ത്ഥികളെ കുടുംബങ്ങളിലെ റോഡ് സുരക്ഷാ ഇന്‍ഫ്‌ലുവന്‍സര്‍മാരായി മാറാന്‍ പ്രചോദിപ്പിക്കുകയും ബോധവത്കരണം ക്ലാസ് മുറികളില്‍ നിന്ന് പുറത്തേക്കും വ്യാപിപ്പിക്കുകയും ചെയ്തു.
ഈ സംരംഭം ഇന്ത്യയൊട്ടാകെ റോഡ് സുരക്ഷാ ബോധവല്‍ക്കരണ സംസ്‌കാരം രൂപപ്പെടുത്താനുള്ള എച്ച്എംഎസ്ഐ യുടെ ദൗത്യത്തിലെ മറ്റൊരു പ്രധാന ഘട്ടമായി. എച്ച്എംഎസ്ഐയ്ക്ക് ഇത്തരം ഇടപെടലുകള്‍ വെറും അറിവ് പകര്‍ന്നുനല്‍കുന്നതിലൊതുങ്ങുന്നത് അല്ല, മനോഭാവങ്ങള്‍ രൂപപ്പെടുത്തുകയും ദീര്‍ഘകാല പെരുമാറ്റ മാറ്റങ്ങള്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്യുന്നതാണ്. ചെറുപ്പം മുതല്‍ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നതിലൂടെ, എച്ച്എംഎസ്ഐ റോഡുകളില്‍ പൂർണ ശ്രദ്ധ, കരുണ, അച്ചടക്കം തുടങ്ങിയ മൂല്യങ്ങളെ വളര്‍ത്തുകയാണ് ലക്ഷ്യം - എല്ലായിടത്തും എല്ലാ പ്രായത്തിലുള്ളവര്‍ക്കും സുരക്ഷിതമായ യാത്രകള്‍ ഉറപ്പാക്കുന്ന മൂല്യങ്ങളാണവ.