HomeKerala'ബിഷപ്പ് ഹൗസ് സന്ദർശിച്ചതിൽ എന്താണ് തെറ്റ്? തിണ്ണ നിരങ്ങാൻ പോകരുതെന്ന് പ്രതിപക്ഷ...

‘ബിഷപ്പ് ഹൗസ് സന്ദർശിച്ചതിൽ എന്താണ് തെറ്റ്? തിണ്ണ നിരങ്ങാൻ പോകരുതെന്ന് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞിട്ടില്ല’: മുഖ്യമന്ത്രി VD സതീശൻ | CM V D Satheesan

തിരുവനന്തപുരം: സമുദായ നേതാക്കളുടെ ‘തിണ്ണനിരങ്ങാൻ പോകരുതെന്ന്’ താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഉപദേശങ്ങൾ നൽകിയിട്ടുണ്ടെന്ന കാര്യം അദ്ദേഹം സമ്മതിച്ചു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ലത്തീൻ ബിഷപ്പ് ഹൗസ് സന്ദർശിച്ചതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.(CM V D Satheesan Defends Bishop House Visit Confirms K Rail Project Cancellation)

ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ തന്റെ രാഷ്ട്രീയ-ഭരണ നിലപാടുകൾ മുഖ്യമന്ത്രി വ്യക്തമാക്കി. ഔദ്യോഗിക പദവികളിലിരിക്കുമ്പോൾ എല്ലാവരോടും ക്ഷമിക്കാൻ കഴിയണമെന്നും സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുമായും നല്ല ബന്ധം പുലർത്തണമെന്നുമാണ് തന്റെ നിലപാടെന്ന് വി.ഡി. സതീശൻ പറഞ്ഞു.

ആര് വർഗ്ഗീയത പറഞ്ഞാലും അതിനെ അതിശക്തമായി എതിർക്കുന്ന വ്യക്തമായ മതേതര നിലപാടാണ് തന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടൊപ്പം സൈബർ ഇടങ്ങളിൽ വനിതാ മാധ്യമപ്രവർത്തകർ കടുത്ത രീതിയിൽ അധിക്ഷേപിക്കപ്പെടുന്ന പ്രവണതയ്ക്കെതിരെയും മുഖ്യമന്ത്രി ശക്തമായ ഭാഷയിൽ പ്രതികരിച്ചു. സൈബർ ഇടങ്ങളിൽ ആരും വ്യക്തിഹത്യയ്ക്ക് ഇരയാകരുതെന്നും ഇതിനെതിരെ കർശന നിലപാട് ഉണ്ടാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇടതുപക്ഷ സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്ന തിരുവനന്തപുരം – കാസർകോട് ‘സിൽവർ ലൈൻ’ (കെ-റെയിൽ) പദ്ധതി യു.ഡി.എഫ് സർക്കാർ ഔദ്യോഗികമായി റദ്ദാക്കിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എന്നാൽ, ഇതോടെ കേരളത്തിന്റെ അതിവേഗ യാത്രാ സ്വപ്നങ്ങൾ അവസാനിക്കുന്നില്ലെന്നും സിൽവർ ലൈനിന് പകരം പ്രായോഗികമായ പുതിയ ‘സ്പീഡ് കൊറിഡോർ’ അഥവാ അതിവേഗ ഇടനാഴി സർക്കാർ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Story Summary

Chief Minister V D Satheesan clarified that he never made the “thinnanirangal” (visiting community leaders) comment as Opposition Leader, though he had offered similar advice in the past. Defending his visit to the Latin Bishop House, he emphasized that leaders must maintain good relationships and show patience, reiterating his strong secular stance against communalism. He also condemned cyber attacks against women journalists. Additionally, he officially announced the cancellation of the K-Rail project, stating that a practical alternative ‘Speed Corridor’ will be introduced instead.

WhatsApp Channel Banner

Latest updates

‘ചരിത്രത്തിലെ ഏറ്റവും വലിയ ആവശ്യകതയാണ് നിലവിലുള്ളത്’: വൈദ്യുതി പ്രതിസന്ധിയിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.(CM VD Satheesan On Power Crisis In...

‘രാമക്ഷേത്രത്തിലെ തട്ടിപ്പിൽ പോലും കുലുങ്ങാത്തവരെ നാണംകെടുത്താൻ ഇനി ഒന്നിനും...

പ്രയാഗ്‌രാജ്: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനത്തുക തട്ടിയെടുത്തെെന്ന ആരോപണത്തിൽ അതൃപ്തി രേഖപ്പെടുത്തി അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് അതുൽ ശ്രീധരൻ. ക്ഷേത്രത്തിൽ നടന്ന തട്ടിപ്പിൽ പോലും കുലുങ്ങാത്തവരെ നാണംകെടുത്താൻ ഇനി ഒന്നിനും സാധിക്കില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു....

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ 16കാരിക്ക് നേരെ ലൈംഗികാതിക്രമം: മലപ്പുറം...

മലപ്പുറം: പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ചിറ്റൂർ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം. സിറാജാണ് പിടിയിലായത്.(Malappuram Man Arrested In...

‘ബുൾഡോസർ നീതി’: അലഹബാദ് ഹൈക്കോടതിയിൽ ഭിന്നവിധി; കേസ് ചീഫ്...

പ്രയാഗ്‌രാജ്: ക്രിമിനൽ കേസുകളിൽ കുറ്റാരോപിതരാകുന്നവരുടെ വീടുകൾ ഇടിച്ചുനിരത്തുന്ന 'ബുൾഡോസർ നീതി' തടയുന്നതിനായി വിചാരണക്കോടതികൾക്കും ഹൈക്കോടതിക്കും ഉത്തരവിറക്കാൻ സാധിക്കുമോ എന്ന വിഷയത്തിൽ അലഹബാദ് ഹൈക്കോടതിയിൽ ഭിന്നവിധി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് രണ്ട് വർഷത്തേക്ക് പ്രതികളുടെ...

വെനസ്വേലയിൽ ഹാന്റാ വൈറസ് ബാധിച്ച് 3 മരണം: സ്ഥിരീകരിച്ച്...

കാരക്കസ്: വെനസ്വേലയിൽ ഹാന്റാ വൈറസ് ബാധിച്ച് മൂന്ന് പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. അൻസോവാടെഗി പ്രവിശ്യയിലെ ഗ്രാമീണ മേഖലയിലുള്ള ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളാണ് മരിച്ചത്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് നേരിട്ട്...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...