HomeKerala'കെ-റെയിൽ വന്നിരുന്നെങ്കിൽ മൺസൂണിൽ ട്രെയിന്‍ മാത്രമല്ല ബോട്ട് കൂടി ഓടിക്കാമായിരുന്നു, ഡീനോട്ടിഫൈ...

‘കെ-റെയിൽ വന്നിരുന്നെങ്കിൽ മൺസൂണിൽ ട്രെയിന്‍ മാത്രമല്ല ബോട്ട് കൂടി ഓടിക്കാമായിരുന്നു, ഡീനോട്ടിഫൈ ചെയ്യാന്‍ ഒരു ഉത്തരവ് ഇറക്കിയാല്‍ മതിയായിരുന്നു’: മുഖ്യമന്ത്രി VD സതീശൻ | CM V D Satheesan

തിരുവനന്തപുരം: കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്ന സിൽവർലൈൻ (കെ-റെയിൽ) പദ്ധതി നടപ്പാക്കിയിരുന്നെങ്കിൽ കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തമായി അത് മാറുമായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മൺസൂൺ കാലം തുടങ്ങിയാൽ കെ-റെയിൽ പാതയിലൂടെ ട്രെയിൻ മാത്രമല്ല, ബോട്ടുകൂടി ഓടിക്കേണ്ട അവസ്ഥ വരുമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പരിഹാസരൂപേണ പറഞ്ഞു. പദ്ധതി റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വാർത്താസമ്മേളനത്തിൽ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.(CM V D Satheesan Criticizes K Rail Embankments Environmental Issues Kerala Reopening)

കൃത്യമായ ഒരു വിശദമായ പദ്ധതി രേഖ പോലും ഇല്ലാതെയാണ് മുൻ സർക്കാർ കെ-റെയിലുമായി മുന്നോട്ട് പോയത്. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് കിഴക്ക് നിന്ന് പടിഞ്ഞാറോട്ട്, അതായത് മുകളിൽ നിന്ന് താഴേക്കാണ്. നദികളെല്ലാം മുകളിൽ നിന്ന് താഴേക്ക് പതിക്കുന്നു. ഈ സാഹചര്യത്തിൽ 300 കിലോമീറ്റർ ദൂരം 30 അടി ഉയരത്തിൽ വലിയ മൺതിട്ടകൾ നിർമ്മിക്കുന്നത് പ്രകൃതിക്ക് താങ്ങാൻ കഴിയുന്നതല്ല. ഇത് സുസ്ഥിരമല്ലെന്ന് മാത്രമല്ല, കടുത്ത പ്രകൃതിദുരന്തങ്ങൾക്ക് കാരണമാവുകയും ചെയ്യുമായിരുന്നു.

യു.ഡി.എഫിന്റെ സബ് കമ്മിറ്റി വിവിധ മേഖലകളിലുള്ള വിദഗ്ദ്ധരുമായി വിപുലമായ ചർച്ചകൾ നടത്തി തയ്യാറാക്കിയ ശാസ്ത്രീയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി വേണ്ടെന്ന് വെക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി വേണ്ടെന്ന് വെച്ചാൽ അത് ഡീനോട്ടിഫൈ ചെയ്യാനുള്ള ഒരു ചെറിയ ഉത്തരവ് ഇറക്കിയാൽ മതിയായിരുന്നു. എന്നാൽ അവരത് ചെയ്തില്ല. പദ്ധതിക്കായി ഭൂമി അടയാളപ്പെടുത്തിയതിനാൽ മകളുടെ കല്യാണത്തിന് സ്വന്തം സ്ഥലം പണയം വെയ്ക്കാൻ പോലും കഴിയാതെ നിരവധി പാവങ്ങൾ ദുരിതത്തിലായിരുന്നു. ‘പുതുയുഗ യാത്ര’യ്ക്കിടയിൽ ജനങ്ങളിൽ നിന്ന് നേരിട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അടിയന്തര തീരുമാനമെടുത്തത് എന്നും
മുഖ്യമന്ത്രി വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

Story Summary

Chief Minister V D Satheesan mocked the previous LDF government’s K-Rail project, stating that if implemented, people would have to run boats alongside trains during the monsoon due to natural blockades. He explained that building 300 km of embankments and 200 km of walls would have caused an ecological disaster in Kerala. Satheesan added that the previous government kept land notifications active as a punishment for protestors, leaving poor families unable to even mortgage their lands, which prompted the new UDF cabinet to completely cancel the project.

WhatsApp Channel Banner

Latest updates

വെമ്പായത്തെ ബാറിലെ അക്രമം: പെട്രോളൊഴിച്ച് തീ കൊളുത്തിയ പ്രതി...

തിരുവനന്തപുരം: വെമ്പായത്തെ ബാറിലുണ്ടായ തർക്കത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തിയ കേസിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തിൽ സംഭവിക്കുന്ന രണ്ടാമത്തെ മരണമാണിത്.(Vembayam Bar Petrol Attack Key...

നീലേശ്വരത്ത് കുട്ടികളടക്കം 5 പേർക്ക് ഷിഗെല്ല രോഗബാധ തന്നെയെന്ന്...

കാസർഗോഡ്: നീലേശ്വരത്ത് നാല് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. പ്രദേശത്ത് രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരുന്നു.(Shigella Infection Confirmed In Five People In Kasaragod) ഇതിന്റെ...

‘തൃശൂർ BJP ഓഫീസിൽ 17 ചാക്കുകളിലായി 25 കോടിയെത്തി’:...

തൃശൂർ: തെരഞ്ഞെടുപ്പ് കാലത്ത് തൃശൂരിലെ ബി.ജെ.പി ജില്ലാ ഓഫീസിലേക്ക് 17 ചാക്കുകളിലായി 25 കോടി രൂപയെത്തിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഓഫീസ് സെക്രട്ടറി പി. അക്ഷയ്. ഔദ്യോഗിക തെരഞ്ഞെടുപ്പ് ഫണ്ടിന് പുറമെയാണ് സംഘടനാ...

പ്രതിപക്ഷ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ശരദ് പവാറും...

ന്യൂഡൽഹി: നീറ്റ് വിഷയത്തിൽ പാർലമെന്റിന് പുറത്ത് പ്രതിപക്ഷ എം.പിമാർ കടുത്ത പ്രതിഷേധവും മുദ്രാവാക്യം വിളികളും നടത്തുന്നതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന നിർണ്ണായക കൂടിക്കാഴ്ച രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. എൻ.സി.പി (എസ്.പി) അധ്യക്ഷൻ...

ഹാൻഡിലെന്ന് കരുതി പിടിച്ചത് വിമാനത്തിൻ്റെ എമർജൻസി ഡോറിൽ: വ്യവസായിയുടെ...

സൂറത്ത്: വിമാനം പറന്നുയരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ അടിയന്തിര വാതിൽ തുറന്ന വ്യവസായി അറസ്റ്റിൽ. സൂറത്തിൽ നിന്ന് ഗോവയിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിലാണ് ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്....

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...