വിഴിഞ്ഞത്തേക്ക് പുറപ്പെട്ട ചൈനീസ് കപ്പൽ സിംഗപ്പൂർ കടന്നതായി മന്ത്രി അഹമ്മദ് ദേവർകോവിൽ
Sep 17, 2023, 21:41 IST

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തേക്ക് പുറപ്പെട്ട ചരക്ക് കപ്പൽ സെൻ ഹുവ സിംഗപ്പൂർ കടന്നതായി മന്ത്രി അഹമ്മദ് ദേവർകോവിൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു. കപ്പൽ സിംഗപ്പൂരിൽ എത്തിയതിന്റെ വീഡിയോ സഹിതമായിരുന്നു മന്ത്രിയുടെ കുറിപ്പ്. സിംഗപ്പൂരിൽ നിന്നുള്ള ഒരു മലയാളി സുഹൃത്താണ് ഇത് അയച്ചതെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് മന്ത്രി പങ്കുവെച്ചത്.

കേരളത്തിന്റെ വികസനം കൊതിക്കുന്ന ഓരോ മലയാളിയും ചൈനയിൽ നിന്ന് വിഴിഞ്ഞത്തേക്ക് പുറപ്പെട്ട ജെൻ ഹുവ ചരക്കുകപ്പലിന്റെ യാത്ര കൗതുകത്തോടെ പിന്തുടരുകയാണ്. ഇന്ന് സിംഗപ്പൂരിൽ നിന്ന് പോയ ജെൻ ഹുവയെക്കുറിച്ച് ഒരു മലയാളി സുഹൃത്ത് അയച്ച വീഡിയോ ഇതാ. 2023 ഒക്‌ടോബർ നാലിനായി മലയാളികൾ കാത്തിരിക്കുന്നു... വീഡിയോയ്‌ക്കൊപ്പം മന്ത്രി കുറിച്ചു.