Times Kerala

ഡ്രൈവിംഗ് ടെസ്റ്റിൽ വീണ്ടും മാറ്റം; പുതിയ സർക്കുലർ നാളെ ഇറങ്ങും

 
സംസ്ഥാനത്ത് പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ; റോഡ് ടെസ്റ്റിന് ശേഷം മാത്രം H ടെസ്റ്റ്

തിരുവനന്തപുരം: കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം. സി ഐ ടി യു, ഐ എൻ ടി യു സി, ബി എം എസ് അടക്കമുള്ള തൊഴിലാളി സംഘടനകളുടെ വ്യാപക പ്രതിഷേധത്തിനിടെയാണ്  ഗതാഗതവകുപ്പ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ഭേദഗതിക്ക് തയ്യാറായത്. പ്രതിഷേധത്തിന് മുന്നിൽ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച ഗതാഗത മന്ത്രി യൂണിയനുകളുമായി നടത്തിയ ചർച്ചയിൽ സമരം തീർക്കാൻ പരിഷ്കരിച്ച് സർക്കുലർ പുറത്തിറക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.

ഇതിന് പിന്നാലെ ഭേദഗതി വരുത്തിയ കരടിന് ഗണേഷ് കുമാർ അംഗീകാരം നൽകിയതോടെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിലെ ഇളവിൽ തീരുമാനം ആയി. നാളെ പുതിയ സർക്കുലർ പുറത്തിറക്കും. പ്രതിദിന ലൈസൻസിന്റെ എണ്ണം 40 ആക്കും. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ മാറ്റാൻ 6 മാസത്തെ സാവകാശം നൽകും തുടങ്ങിയവയാണ് പുതിയ മാറ്റങ്ങൾ.

Related Topics

Share this story