
പത്തനംതിട്ട : ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഗജരാജന്‍ ഓമല്ലൂര്‍ മണികണ്ഠന്‍ ചരിഞ്ഞു. 56 -ാം വയസിലാണ് ഗജരാജൻ ചരിഞ്ഞത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉടമസ്ഥതയിലുള്ള മണികണ്ഠൻ. എരണ്ടക്കെട്ടിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
നടി കെആര്‍ വിജയ ശബരിമല ക്ഷേത്രത്തില്‍ നടയിരുത്തിയ ആനയാണ് മണികണ്ഠന്‍. പിന്നീട് ഓമല്ലൂര്‍ ക്ഷേത്രത്തില്‍ ആനയില്ലാതിരുന്നതിനെ തുടര്‍ന്ന് മണികണ്ഠനെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരികയായിരുന്നു. ഇതോടെയാണ് ഓമല്ലൂര്‍ മണികണ്ഠനായത്.