
മലപ്പുറം :കൊണ്ടോട്ടിയിൽ ജോലിക്കിടയിൽ ഉയരത്തിൽ നിന്ന് വീണ് പെയിൻറിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. കിഴിശ്ശേരി സ്വദേശി അത്തിക്കോടൻ മുഹമ്മദ് ജാബിർ( 34 )ആണ് മരണപ്പെട്ടത്.
കൊണ്ടോട്ടി തലേക്കരയിൽ വീടിൻ്റെ പെയ്ൻ്റിംഗ് ജോലി ചെയ്യുന്നതിനിടയിൽ ഉയരത്തിൽ നിന്നും ജാബിർ താഴേക്ക് വീഴുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ജാബിറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.