
കൊല്ലം: കൊല്ലം മടത്തറ അരിപ്പ വേങ്കൊല്ലയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. രാത്രി 8 മണിയോടെയാണ് അരിപ്പ ബ്ലോക്ക് നമ്പർ 189 ലെ തുളസിയുടെ വീട്ടിൽ തീപിടിത്തമുണ്ടായത്.
വീട്ടിലുള്ളവർ പുറത്തുപോയ നേരമാണ് അപകടമുണ്ടായത്. അതിനാൽ വലിയ അപകടമാണ് ഒഴിവായത്. ആദ്യം വീടിന് സമീപത്തെ ഷെഡിൽ വിളക്കിൽ നിന്നും തീ പടരുകയായിരുന്നു. നാട്ടുകാർ ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും ഗ്യാസ് സിലിണ്ടറിലേക്ക് തീ പടർന്ന് വീട് കത്തി നശിക്കുകയായിരുന്നു.
അപകടത്തിൽ ആർക്കും പരിക്കില്ല. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.എന്നാൽ വീട് പൂർണമായും കത്തിയമർന്നു.