
തിരുവനന്തപുരം : കേരള സർവകലാശാല രജിസ്ട്രാറെ വിസി സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ രാജ്‌ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ പ്രവർത്തകർ മറികടന്നെങ്കിലും പിന്നീട് പിൻവാങ്ങി.
തുടർന്ന് പോലീസുമായി പ്രവര്‍ത്തകര്‍ സംഘർഷവും വാക്കേറ്റവുമുണ്ടായി. എസ്എഫ്ഐ മാർച്ചിന് പിന്നാലെയാണ് ഡിവൈഎഫ്ഐ മാർച്ച് നടത്തിയത്. സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദത്തിലാണ് കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തത്.
ഇല്ലാത്ത അധികാരം ഉപയോഗിച്ചുള്ള സസ്പെൻഷനെതിരെ കോടതിയെ സമീപിക്കുമെന്ന് രജിസ്ട്രാർ കെഎസ് അനിൽകുമാർ വ്യക്തമാക്കി. വിസി മോഹൻ കുന്നുമ്മലിൻറെ നടപടിയെ സർക്കാറും തള്ളിപ്പറഞ്ഞു. സർക്കാറും ഗവർണ്ണറും തമ്മിലെ പോരിനിടെയാണ് രജിസ്ടാർക്കെതിരെ വിസി വാളെടുത്തത്.