തിരുവനന്തപുരം: സംസ്ഥാനത്തെ കുട്ടികളുടെ ആരോഗ്യ വിവരങ്ങളും സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള വിവിധ ചികിത്സാ പദ്ധതികളും വിരൽത്തുമ്പിൽ ലഭ്യമാക്കാൻ 104 എന്ന ടോൾ ഫ്രീ നമ്പർ സജ്ജമാകുന്നു. ആരോഗ്യ വകുപ്പിന്റെ ‘അക്ഷരം ആരോഗ്യം’ സ്കൂൾ ആരോഗ്യ പരിപാടിയുടെ ഭാഗമായാണ് ഈ പുതിയ സംവിധാനം.(Call 104 for details about children’s health, new Project starts tomorrow)
ഫെബ്രുവരി 6ന് രാവിലെ 11 മണിക്ക് പരിപാടി ഉദ്‌ഘാടനം ചെയ്യും. തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ആണ് വേദി. ഇത് ലോഞ്ച് ചെയ്യുന്നത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആണ്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും.
കുട്ടികളുടെ ആരോഗ്യ സംബന്ധമായ സംശയങ്ങൾക്കും ചികിത്സാ പദ്ധതികളെക്കുറിച്ചുള്ള അറിവിനുമായി രക്ഷിതാക്കൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം.

