Times Kerala

 ബിപിസിഎല്‍ സ്വച്ഛത പഖ്‌വാദ കാമ്പയിന്‍ സംഘടിപ്പിച്ചു

 
 ബിപിസിഎല്‍ സ്വച്ഛത പഖ്‌വാദ കാമ്പയിന്‍ സംഘടിപ്പിച്ചു
 

 

കോഴിക്കോട്: മഹാരത്‌ന സ്റ്റാറ്റസുള്ളതും ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 കമ്പനിയുമായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് മൂന്നു ദിവസങ്ങളിലായി സംസ്ഥാനത്തുടനീളം സ്വച്ഛത പഖ്‌വാദ കാമ്പയിന്‍ സംഘടിപ്പിച്ചു. രാജ്യവ്യാപകമായി ശുചിത്വവും സുസ്ഥിര ജിവിതവും പ്രോത്സാഗഹിപ്പിക്കുന്നതിനു വേണ്ടിയാണ് ജൂണ്‍ നാല്, അഞ്ച്, ആറ് തീയതികളിലായി  സ്വച്ഛത പഖ്‌വാദ കാമ്പയിന്‍ നടത്തിയത്.

 

പരിസര ശുചീകരണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തികളിലും സമൂഹങ്ങളിലും അവബോധം സൃഷ്ടിക്കുന്നതിനാണ് രാജ്യമെമ്പാടും സ്വച്ഛത പഖ്‌വാദ ആചരിക്കുന്നത്. സ്വച്ഛതാ പ്രതിജ്ഞ, പ്ലാന്‍റേഷന്‍ ഡ്രൈവുകള്‍, ശുചിത്വ കിറ്റുകളുടെ വിതരണം, സ്വച്ഛത രഥത്തിന്‍റെ വിന്യാസം, ശുചിത്വ ഡ്രൈവുകള്‍, വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍, ബോധവത്ക്കരണ പരിപാടികള്‍, സൈക്ലത്തോണ്‍, വാക്കത്തോണ്‍ വിത്തുവിതരണം, വൃക്ഷത്തൈ വിതരണം തുടങ്ങിയവ കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിനു കീഴിലുള്ള ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് നടത്തിവരുന്നുണ്ട്. സ്വച്ഛതാ പഖ്‌വാദ കാമ്പയിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ നാലിന് കാലടി ശ്രീ ശാരദ് സൈനിക് സ്‌കൂളില്‍ വൃക്ഷത്തൈ നട്ട് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം ആന്‍ഡ് ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചു.

 

വൃത്തിയും സുസ്ഥിരതയും നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി നിലനില്‍ക്കുന്ന ഒരു രാഷ്ട്രമാണ് നമ്മുടെ പ്രധാനമന്ത്രി വിഭാവനം ചെയ്യുന്നതെന്ന് '  കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഈ കാമ്പയിന്‍ മൂലം ഉദ്ദേശിക്കുന്നത് നമ്മുടെ ചുറ്റുപാടുകള്‍ മാത്രം വൃത്തിയാക്കുക എന്നതു മാത്രമല്ല, മഹാത്മാ ഗാന്ധി വിശ്വസിച്ചിരുന്ന ഒരു ജീവിത രീതി സ്വീകരിക്കുക എന്നതു കൂടിയാണ്. വൃത്തിയും ശുചിത്വവും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇതാണ് നമ്മുടെ ആഘോഷത്തിന്‍റെ ആത്മാവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ സ്വച്ഛത പഖ്‌വാദ സംരംഭത്തിനൊപ്പം നിന്നു കൊണ്ട് ഇന്ത്യയെ ഹരിതാഭവും വൃത്തിയും ആക്കിത്തീര്‍ക്കാന്‍ ബിപിസിഎല്‍ സ്വയം അര്‍പ്പണം ചെയ്തിരിക്കുകയാണെന്ന് അഡ്മിന്‍ സര്‍വീസസ്, ഫസിലിറ്റീസ് ആന്‍ഡ് സിഎസ്ആര്‍ ജനറല്‍ മാനേജര്‍ രാമന്‍ മാലിക് പറഞ്ഞു.  സ്വച്ഛത പഖ്‌വാദയെ ഒരു ജന്‍ ആന്ദോളന്‍ (ജനങ്ങളുടെ പ്രസ്ഥാനം) ആക്കിത്തീര്‍ക്കുന്നതിന് ഇതിന്‍റെ തുടക്കം മുതല്‍ തന്നെ ബിപിസിഎല്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ശുചിത്വ ഡ്രൈവുകള്‍, സ്വച്ഛതാ പ്രതിജ്ഞകള്‍, ശുചീകരണ തൊഴിലാളികള്‍ക്ക് ശുചിത്വ, പോഷകാഹാര കിറ്റുകളുടെ വിതരണം എന്നിവയുള്‍പ്പെടെ 28,000-ലധികം പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം മാത്രം നടത്തിയിട്ടുണ്ട്.

 

ഈ വര്‍ഷത്തെ പരിപാടി കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപിയുടെ സാന്നിധ്യത്താല്‍ അനുഗ്രഹിക്കപ്പെട്ടു. പരിപാടിയില്‍ പൂര്‍ണഹൃദയത്തോടെ പങ്കെടുത്ത് കുട്ടികള്‍, അധ്യാപകര്‍, ബിപിസിഎല്‍ കുടുംബം എന്നിവര്‍ക്കിടയില്‍ ശുചിത്വത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നല്‍കുകയും ചെയ്തു. ഇന്ത്യയെ വൃത്തിയുള്ളതും ഹരിതാഭവും ആക്കിത്തീര്‍ക്കുന്നതിനുള്ള ബിപിസിഎല്ലിന്‍റെ ശ്രമത്തെ ശ്രീ സുരേഷ് ഗോപി പ്രശംസിക്കുകയും ചെയ്തുവെന്ന് രാമന്‍ മാലിക് വ്യക്തമാക്കി.

 

തൃശൂര്‍ ജില്ലയിലെ അമ്മാടം സെന്‍റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചിന് കാമ്പയിന്‍ സംഘടിപ്പിച്ചു. ആറിന് കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂളില്‍ കാമ്പയിന് സമാപനമായി. മുഖ്യാതിഥി സുരേഷ് ഗോപി സ്വച്ഛതാ പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കി. അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ക്ക് വിത്തുകളും വൃക്ഷത്തൈകളും വിതരണം ചെയ്തു. ഹൗസ് കീപ്പിംഗ് ജീവനക്കാര്‍ക്ക് ശുചിത്വ കിറ്റുകളും വിതരണം ചെയ്തു.

 

ഉദ്ഘാടന വേളയില്‍ പൂജാ ഡാന്‍സും പ്രശസ്ത കവിയത്രി സുഗതകുമാരിയുടെ ഒരു തായ് നാദം എന്ന കവിതയെ അടിസ്ഥാനമാക്കി സ്‌കിറ്റും ഉണ്ടായിരുന്നു. നന്മയുള്ള നാളേയ്ക്കായി വിത്ത് പാകുക എന്ന കവിതയുടെ സന്ദേശം അന്വര്‍ഥമാക്കി ശ്രീ സുരേഷ് ഗോപി വിത്തുകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു. രാജ്യവ്യാപകമായി രണ്ടു ലക്ഷം വിത്തുകള്‍ വിതയ്ക്കാനുള്ള ബിപിസിഎല്ലിന്‍റെ നൂതനസംരംഭത്തിന്‍റെ ഭാഗമായാണിത്.

 

ഒരു പ്രമുഖ സ്ഥാപനമെന്ന നിലയില്‍ സാമൂഹിക പ്രതിബദ്ധതയ്ക്കും സമൂഹനന്മയ്ക്കും പ്രതിജ്ഞാബദ്ധമാണ് ബിപിസിഎല്‍. ഏവരേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടികള്‍ നടപ്പാക്കുന്നതിനും അതിന്‍റെ സത്ഫലങ്ങള്‍ എടുത്തുകാണിക്കുന്നതിനുമുള്ള ബിപിസിഎല്ലിന്‍റെ സമര്‍പ്പണബോധത്തെയാണ് സ്വച്ഛത പഖ്‌വാദ വെളിവാക്കുന്നത്. അതുവഴി വൃത്തിയും ആരോഗ്യവുമുള്ള അന്തരീക്ഷം എല്ലാവര്‍ക്കും ഉറപ്പാക്കുകയും ചെയ്യുന്നു.

Related Topics

Share this story