Times Kerala

അങ്കമാലിയിൽ കിടപ്പുമുറിയ്ക്ക് തീപിടിച്ച് മരിച്ച നാലുപേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു

 
അങ്കമാലിയിൽ കിടപ്പുമുറിയ്ക്ക് തീപിടിച്ച് മരിച്ച നാലുപേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു

അങ്കമാലിയിൽ കിടപ്പുമുറിയ്ക്ക് തീപിടിച്ച് വെന്തുമരിച്ച നാലുപേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. അങ്കമാലി സെൻ്റ് മേരീസ് സുനോറോ കത്തീഡ്രൽ സെമിത്തേരിയിലായിരുന്നു സംസ്ക്കാരച്ചടങ്. പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കുകാണാൻ നൂറുകണക്കിന് ആളുകളാണ് പാറക്കുളം റോഡിലെ അയ്യമ്പിള്ളി വീട്ടിലെത്തിയത്. അതേ സമയം തീപിടിത്തവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ  വിശദമായ പരിശോധനാ റിപ്പോർട്ട് ഇന്ന് പൊലീസിന് കൈമാറും.

സ്വപ്നങ്ങളും പ്രതീക്ഷകളും നെയ്തുകൂട്ടിയ സ്വന്തം വീട്ടിൽ ആ 4 പേരുടെയും ചേതനയറ്റ ശരീരങ്ങൾ കൊണ്ടുവന്നപ്പോൾ കണ്ടു നിന്നവരെല്ലാം വിങ്ങിപ്പൊട്ടി. മകൻ്റെയും മരുമകളുടെയും കൊച്ചുമക്കളുടെയും മൃതദേഹങ്ങൾക്കരികെ സങ്കടം അടക്കനാവാതെ തളർന്നിരുന്ന മാതാവ് ചിന്നമ്മയെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ വിഷമിച്ചു. 

Related Topics

Share this story